തിരുവനന്തപുരം: മികച്ച സംവിധായകനുള്ള സത്യജിത് റായ് ഫിലിം ഗോൾഡൻ ആർക് പുരസ്കാരം ഷമീർ ഭരതന്നൂരിന് നടി ഷീല സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സത്യജിത് റായ് ഫിലിം സൊസൈറ്റി ചെയർമാൻ സജിൻലാൽ അദ്ധ്യക്ഷത വഹിച്ചു.
നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. പ്രഭാവർമ്മ, ജോർജ് ഓണക്കൂർ, നടൻ ശങ്കർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സംവിധായകരായ രാജസേനൻ, സുരേഷ് ഉണ്ണിത്താൻ, ബാലുകിരിയത്ത്, ജി.എസ് വിജയൻ, അഡ്വ. ബിന്ദു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബി.എം.സി ഫിലിം പ്രൊഡഷൻ ബാനറിൽ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത് ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച ‘അനക്ക് എന്തിന്‍റെ കേടാ’ സിനിമ ഇതുവരെയായി ആറോളം അവാർഡുകളാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.