അടുത്തഘട്ട അൺലോക്ക്​ പ്രക്രിയയിൽ തിയറ്ററുകളും തുറന്നേക്കും​; ആളുകളെ ആകർഷിക്കാൻ ഇളവുകളും

നിയന്ത്രണങ്ങളോടെ മറ്റെല്ലാ വ്യാപാരമേഖലകളും തുറന്നുപ്രവർത്തിക്കുകയാണെങ്കിലും സിനിമാ തിയറ്ററുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. എന്നാൽ, അടുത്തഘട്ട അണ്‍ലോക്കിങ് പ്രക്രിയയുടെ ഭാഗമായി സിനിമ തിയറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും തുറന്നേക്കും​. ഓഗസ്റ്റ് അവസാനത്തോടെയായിരിക്കും അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക. അതിനുശേഷമായിരിക്കും തീരുമാനമുണ്ടാകുക. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ഇടക്കിടെ അണുനശീകരണം നടത്തിയുമാകും സിനിമാ ഹാളുകള്‍ തുറക്കുക.

സിനിമാ പ്രേമികളെ തിയറ്ററുകളിലേക്ക്​ ആകർഷിക്കാൻ തുടക്കത്തിൽ ഗംഭീര ഒാഫറുകളും ഇളവുകളും നല്‍കിയേക്കുമെന്നാണ് ഇൗ മേഖലയിൽ നിന്നുള്ളവർ പറയുന്നത്​. ടിക്കറ്റ് നിരക്കില്‍ 15 മുതല്‍ 20 ശതമാനം വരെയായിരിക്കും ഇളവ്​ നൽകുക. രണ്ട് ടിക്കറ്റെടുക്കുന്നവര്‍ക്ക് അടുത്ത ഷോക്ക്​ ഒരു ടിക്കറ്റ് സൗജന്യമായി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ്​ റിപ്പോർട്ട്​. ആദ്യ ആഴ്ചകളില്‍ ആരോഗ്യമേഖലയില്‍നിന്നുള്ളവര്‍ക്കും പോലീസുകാര്‍ക്കും സൗജന്യം അനുവദിക്കുന്നകാര്യവും മള്‍ട്ടിപ്ലക്‌സുകള്‍ പരിഗണിക്കുന്നുണ്ട്.

Tags:    
News Summary - Movie theatres hope for September reopening; prepare with discounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.