സിനിമയിൽ അഭിനയിക്കുന്നില്ല, ഇത് രണ്ടാം ജന്മം; സുശാന്തിന്റെ മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് റിയ

 ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറച്ച് നടി റിയ ചക്രവർത്തി. 'ചാപ്റ്റർ 2' എന്ന പേരിൽ ആ​രംഭിച്ച പോഡ്കാസ്റ്റിലാണ് തന്റെ രണ്ടാം ജന്മത്തെക്കുറിച്ച് താരം പറയുന്നത്. ഇനി അഭിനയിക്കില്ലെന്നും ജീവിതത്തിൽ എല്ലാവർക്കും ഒരു ഒരു രണ്ടാം അധ്യായം ഉണ്ടായിരിക്കുമെന്നും റിയ തന്റെ പുതിയ പോഡ്കാസ്റ്റിൽ പറഞ്ഞു.

'ഇപ്പോഴത്തെ എന്റെ ജീവിതത്തെക്കുറിച്ച് അറിയാൻ ആളുകൾക്ക് താൽപര്യമുണ്ട്. ഞാൻ എങ്ങനെയാണ്ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അറിയണം. സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയിരിക്കുകയാണ്. ഉപജീവനത്തിനായി മോട്ടിവേഷണൽ സ്പീക്കറായി ജോലി ചെയ്യുന്നു.

എനിക്ക് തോന്നുന്നു എല്ലാവർക്കും എന്റെ 'ചാപ്റ്റർ 1' എന്താണെന്ന് അറിയാം. വ്യത്യസ്ത വികാരങ്ങളുമായി ഒരുപാട് ഘട്ടങ്ങളിലൂടെ ഞാൻ കടന്നു പോയി. ഞാൻ തന്നെ എന്റെ വ്യത്യസ്ത വെർഷനുകൾ കണ്ടു. ഇപ്പോൾ ഞാൻ ആരാണെന്നും എന്താണെന്നും മനസിലാക്കാൻ സാധിക്കുന്നുണ്ട്. എല്ലാവർക്കും ഒരു ചാപ്റ്റർ 2 ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നു. ജീവിതത്തിൽ രണ്ടാം അധ്യായമുള്ളത് പ്രശ്നമുള്ള കാര്യമല്ലെന്ന് ലോകത്തോട് പറയണമെന്ന് തോന്നി. എനിക്ക് മാറ്റം ആഘോഷിക്കണം- റിയ പറഞ്ഞു.

സുശാന്തിന്റെ കാമുകിയായിരുന്ന റിയയെ നടന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകനായ സുശാന്തിന് വേണ്ടി മയക്കുമരുന്ന് തരപ്പെടുത്തിക്കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു നടപടി.28 ദിവസം ബൈക്കുള ജയിലിൽ കിടന്ന റിയ 2020 ഒക്ടോബറിൽ പുറത്തിറങ്ങി.വിഡിയോ ജോക്കിയായാണ് റിയ കരിയർ ആരംഭിച്ചത്. പിന്നീട് ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും സജീവമായി. ഇപ്പോൾ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കകയാണ്.

Tags:    
News Summary - Rhea Chakraborty on life after Sushant Singh Rajput: I am not acting anymore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.