സന്തോഷ് ശിവൻ ചിത്രം 'മുംബൈകർ'ന്‍റെ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ പുറത്ത്​; വിക്രാന്ത് മസെ,​ വിജയ് സേതുപതി പ്രധാന കഥാപാത്രങ്ങൾ

കൊച്ചി: കോവിഡ് കാലഘട്ടത്തിൽ പൂർണ്ണമായും മുംബൈയിൽ ചിത്രീകരിച്ച സിനിമ എന്ന രീതിയിൽ ശ്രദ്ധ നേടിയ ആക്ഷൻ ത്രില്ലർ ' മുംബൈക്കർ' ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുത്തുവിട്ടു. ചിത്രത്തിൽ  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രാന്ത് മാസെയുടെ പിറന്നാൾ ദിനമായ ഇന്നാണ്​ പോസ്റ്റർ പുറത്തുവിട്ടത്​.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രഹകന്മാരിൽ ഒരാളായ സന്തോഷ് ശിവൻ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച മുംബൈക്കർ ഒരു ദിവസം തന്നെ ഒന്നിലധികം ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്ത് ചരിത്രം സൃഷ്ടിക്കുകയുണ്ടായി. ഒറ്റ ദിവസം 14 വ്യത്യസ്ത ലൊക്കേഷനുകളിൽ വരെ 'മുംബൈക്കറി'ന്‍റെ ചിത്രീകരണം നടന്നു.

റിയ ഷിബു അവതരിപ്പിച്ച് ഷിബു തമീൻസ് പ്രോജക്ട് ഡിസൈനർ ആയ 'മുംബൈക്കറി'ൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മക്കൾ സെൽവൻ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ കൂടാതെ വിക്രാന്ത് മാസെ, താന്യ മണിക്ടാല, സഞ്ജയ് മിശ്ര, രൺവീർ ഷോറി, സച്ചിൻ ഖെദേക്കർ, ഹൃദു ഹാറൂൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Tags:    
News Summary - Mumbaikar First Look poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.