കങ്കണയുടെ 'എമർജൻസി'ക്ക് ബോംബെ ഹൈകോടതിയിൽ തിരിച്ചടി

ടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്റെ എമർജൻസി ചിത്രത്തിന് ബോംബെ ഹൈകോടതിയിൽ തിരിച്ചടി. ചിത്രത്തിന്റെ റിലീസിനും സെൻസർ സർട്ടിഫിക്കറ്റിനും വേണ്ടി നിർമാതാക്കൾ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരുടെ വാദം കൂടി കേള്‍ക്കാന്‍ മധ്യപ്രദേശ് ഹൈകോടതി സെന്‍സര്‍ ബോര്‍ഡിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റിലീസിനും സര്‍ട്ടിഫിക്കറ്റിനും വേണ്ടി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടാനാകില്ലെന്ന് നിർമാതാക്കളുടെ ഹരജി പരിഗണിച്ചുകെണ്ട് പറഞ്ഞു. സെൻസർ ബോർഡിൽ നിന്ന് അനുമതി ലഭിക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യാൻ സാധിക്കില്ല. സെപ്തംബർ 18നകം സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സിബിഎഫ്‌സിയോട് ബോംബെ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബി പി കൊളബാവല്ല, ഫിര്‍ദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

സെപ്തംബർ ആറിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ചരിത്രപരമായ വസ്തുതകൾ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ചിത്രത്തിൽ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചത്. തുടർന്ന് ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു.

സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന്‍ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സഞ്ചിത് ബൽഹാരയാണ്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എമര്‍ജന്‍സിയുടെ റിലീസ് മാറ്റിവെച്ചിരുന്നു.

റിലീസ് വൈകുന്നതിൽ പ്രതികരണവുമായി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. തന്‍റെ സിനിമക്കും അവർ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. ഇത് വളരെ നിരാശാജനകമായ അവസ്ഥയാണ്-കങ്കണ പറഞ്ഞു.

Tags:    
News Summary - No Urgent Relief For Kangana Ranaut's Emergency: Bombay High Court Says It Can't Command Censor Board Due To MP HC Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.