'ഉമ്മൻചാണ്ടി ചത്ത്, അതിന് ഞങ്ങളെന്ത് ചെയ്യണം'; അധിക്ഷേപിച്ച് വിനായകൻ

കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് വിനായകൻ. ആരാണ് ഈ ഉമ്മൻചാണ്ടി, ഉമ്മൻചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്.

എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന് എന്നും വിനായകൻ വിഡിയോയിൽ പറയുന്നുണ്ട്.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. അതിനകം വ്യാപകമായി തന്നെ വി​ഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ടിരുന്നു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. അതേസമയം, കനത്ത മഴയേയും പോലും അവഗണിച്ച് ആയിരങ്ങളാണ് ഉമ്മൻചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാനായി തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള എം.സി റോഡിന്റെ ഇരുവശവും തടിച്ചുകൂടിയത്. ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വിലപായാത്ര 25 മണിക്കൂർ പിന്നിട്ടിട്ടും കോട്ടയത്തെത്തിയിട്ടില്ല.




Tags:    
News Summary - 'oomenchandy died and what should we do about it'; Vinayaka insulted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.