മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ഷൈലോക്കിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. ചിത്രം മാർച്ച് മൂന്നിന് തിയറ്ററുകളില്‍ എത്തും. ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്.
ഗുരു സോമ സുന്ദരം, തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ.യു, സീത എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ക്രിസ്റ്റഫർ, ഓപ്പറേഷൻ ജാവ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങൾ ഒരുക്കിയ സാം സി.എസ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം. ഗാനങ്ങൾ സ്റ്റീഫൻ ദേവസി ചിട്ടപ്പെടുത്തിയിരിക്കുന്നു. വിതരണം: ശ്രീ ഗോകുലം മൂവീസ്. കഥ: ദയാൽ പത്മനാഭൻ. എഡിറ്റര്‍: റിയാസ് ബദര്‍. കലാ സംവിധാനം: ജോസഫ് നെല്ലിക്കല്‍. മേക്കപ്പ്: ജയന്‍. ഡിസൈന്‍സ്: കൊളിന്‍സ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രകരി. ചീഫ് അസോസിയേറ്റ്: മനീഷ് ബാലകൃഷ്ണന്‍. വസ്ത്രാലങ്കാരം : ഐഷ സഫീർ സേട്ട്. സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി. പി.ആർ.ഒ : ശബരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.