കേരളത്തിൽ ഇനി റിയാലിറ്റി ഷോകളിൽ മത്സരിക്കില്ല; കാരണം പറഞ്ഞ് റംസാൻ

കേരളത്തിലെ റിയാലിറ്റി ഷോകളിൽ പങ്കെടുക്കില്ലെന്ന് അഭിനേതാവും നർത്തകനുമായ റംസാൻ. കേരളത്തിന് പുറത്തുള്ള റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനാണ് ആഗ്രഹം. രാജ്യത്തെ പ്രതിനിധീകരിക്കുന്ന വൈൽഡ് റിയാലിറ്റി ഷോയിൽ അവസരം ലഭിച്ചാൽ പങ്കെടുക്കുമെന്നും താരം വ്യക്തമാക്കി. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റിയാലിറ്റി ഷോകളിലൂടെ കേരളത്തിൽ തന്റെ കഴിവ് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. തനിക്ക് കിട്ടിയ ഏറ്റവും വലിയ അവസരമായിരുന്നു. ഇന്ന് അവസരത്തിന് വേണ്ടി ഒരുപാട് കുട്ടികൾ കാത്തിരിക്കുന്നുണ്ട്. താൻ പങ്കെടുത്ത് അവരുടെ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല- റംസാൻ പറഞ്ഞു.

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വൈൽഡ് റിയാലിറ്റി ഷോയിൽ അവസരം ലഭിച്ചാൽ അതിൽ പങ്കെടുക്കാൻ ശ്രമിക്കും. അങ്ങനെയൊരു ഷോയിൽ പങ്കെടുക്കണമെങ്കിൽ നല്ല  പ്രാക്ടീസ് വേണം. ഒരു വർഷത്തോളമെങ്കിലും പ്രകീസ് ചെയ്തതിന് ശേഷം മാത്രമേ മത്സരിക്കാനായി പോവുകയുള്ളൂ. അത്രയും പ്രാക്ടീസ് ആവശ്യമാണ്- താരം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Ramzan Muhammad Opens Up He Stop Doing Reality Show In Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.