ലോക സിനിമാക്കാഴ്ചകൾ മുന്നേറുന്ന രാജ്യാന്തര മേളയിൽ മലയാള ചിത്രങ്ങള്‍ക്ക് പ്രിയമേറുന്നു. മൽസര ചിത്രങ്ങളായ ചുരുളി, ജയരാജിെൻറ ഹാസ്യം തുടങ്ങി മിക്ക സിനിമകളും നിറഞ്ഞ സദസ്സലാണ് പ്രദർശിപ്പിക്കുന്നത്.
ഇത്തവണത്തെ സംസ്ഥാന അവാർഡ് നേടിയ ബിരിയാണി, വാസന്തി എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. രണ്ടു ചിത്രങ്ങളും ബുധൻ പ്രിയദർശിനി തിയേറ്ററിൽ ഉച്ച കഴിഞ്ഞു 2.30നും വൈകീട്ട് അഞ്ചിനുമാണ് പ്രദർശിപ്പിക്കുക.
സനല്‍ കുമാര്‍ ശശിധരെൻറ കയറ്റം, കെ.പി. കുമാരെൻറ ഗ്രാമ വൃക്ഷത്തിലെ കുയില്‍, രതീഷ് ബാലകൃഷ്ണെൻറ ആൻഡ്രോയിഡ് കുഞ്ഞപ്പന്, ഖാലിദ് റഹ്മാെൻറ ലവ്, മുഹമ്മദ് മുസ്തഫയുടെ കപ്പേള, സന്തോഷത്തിെൻറ ഒന്നാം രഹസ്യം, എന്നിവയാണ് മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ഇനി പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങള്‍.
മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചുരുളിയുടെ പുനഃപ്രദര്‍ശനം വ്യാഴാഴ്ച്ചയായുണ്ടാകും. മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ജയരാജിെൻറ ഹാസ്യം, ജിതിന് ഐസക്ക് തോമസിെൻറ അറ്റന്ഷന് പ്ലീസ്, കാവ്യ പ്രകാശിെൻറ വാങ്ക്, ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഷാനവാസ് നരണിപ്പുഴയുടെ കരി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.
മത്സര വിഭാഗത്തിലെ മലയാളി തിളക്കമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും ജയരാജിെൻറ ഹാസ്യവും. ആദ്യ പതിപ്പുമുതൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രങ്ങൾക്ക് പാലക്കാട്ടും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അധികാരം ജനാധിപത്യത്തെ കാറ്റിൽ പറത്തുന്നതും 'തങ്ങളുടെ' താൽപര്യങ്ങള് സംരക്ഷിച്ചുകൊണ്ട് 'അവരെ' പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതുമാണ് ചുരുളിയുടെ പ്രമേയം.
പെരുമാറ്റച്ചട്ടങ്ങള്‍, നിരോധനങ്ങള്‍ തുടങ്ങിയവ ഒരു ജനതയുടെ മേൽ നടത്തുന്ന ഇടപെടലുകൾ ഒരു മലയോരഗ്രാമത്തിെൻറ പശ്ചാത്തലത്തില്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
ജയരാജിെൻറ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ഹാസ്യം എന്ന വികാരത്തിന് ജീവിതസാഹചര്യങ്ങളിലെ പുതിയ നിർവചനങ്ങളാണ് ചിത്രത്തിെൻറ പ്രമേയം.
ചുരുളി വ്യാഴാഴ്ച വൈകീട്ട് നാലിനും ഹാസ്യം ബുധനാഴ്ച 2.45 നും സത്യ മൂവി ഹൗസിൽ പ്രദർശിപ്പിക്കും.
രാജ്യാന്തര മേളയുടെ അവസാന രണ്ട് ദിനങ്ങളിലായി 37 ചിത്രങ്ങൾ പ്രദർശിപ്പിക്കും. നാലാം ദിനമായ നാളെ (വ്യാഴം) ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മത്സര ചിത്രമായ ചുരുളിയും ഉദ്ഘാടന ചിത്രമായിരുന്ന ക്വോ വാഡിസ് ഐഡ? യും ഉൾപ്പെടെ 19 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
ജയരാജ് സംവിധാനം ചെയ്ത ഹാസ്യം, വിയറ്റ്നാമീസ് ചിത്രം റോം, അസർബൈജാൻ ചിത്രം ഇൻ ബിറ്റ് വീൻ ഡയിങ്, ഇറാനിയൻ ചിത്രം ദെയ്ർ ഈസ് നോ ഈവിൾ എന്നിവയുടെ പുനഃപ്രദർശനങ്ങളും വ്യാഴാഴ്ചയുണ്ടാകും.
അഞ്ചാം ദിനത്തിൽ എൽവിൻ അഡിഗോസൽ സംവിധാനം ചെയ്ത ബിലേസുവർ, ദി നെയിംസ് ഓഫ് ദി ഫ്ലവർസ്, ബ്രസീലിയൻ ചിത്രം ഡെസ്റ്ററോ, അക്ഷയ് ഇൻഡികർ ചിത്രം ക്രോണിക്കിൾ ഓഫ് സ്പേസ്, സൗത്ത് ആഫ്രിക്കൻ ചിത്രം ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ്സ് എ റിസ്റക്ഷൻ, മോഹിത് പ്രിയദർശി സംവിധാനം ചെയ്ത കോസ, ആൻഡ്രിയ ക്രോതറിെൻറ ബേഡ് വാച്ചിങ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ലോക സിനിമ വിഭാഗത്തിൽ വ്യാഴാഴ്ച എട്ടു ചിത്രങ്ങളും വെള്ളിയാഴ്ച നാലു ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുക. മേളയിൽ സുവർണ ചകോരം നേടുന്ന ചിത്രവും അവസാന ദിനത്തിൽ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.