വധഭീഷണിയുടെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുളള ലൈസൻസ് അനുവദിച്ച് മുംബൈ പൊലീസ്. ജൂലൈ 22 നാണ് വധഭീഷണിയെ തുടർന്ന് ലൈസൻസിനായി അപേക്ഷിച്ചത്. പൊലീസ് കമീഷ്ണർ വിവേക് ഫാൻസാൽക്കറെ നേരിൽ കണ്ട് അപേക്ഷ നൽകുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ നടൻ താമസിക്കുന്ന സോൺ 9ന്റെ ചുമതലയുള്ള ഡി.സി.പിക്ക് ഇത് കൈമാറി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് നടന് ലൈസൻസ് ലഭിക്കുന്നത്.
ഒരു തോക്ക് കൈ വശം വെക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. എന്നാൽ ഏത് തോക്കാണ് നടൻ വാങ്ങുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസെവാലെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നടനും പിതാവ് സലിംഖാനും വധഭീഷണി സന്ദേശം ലഭിക്കുന്നത്. പ്രഭാത സവാരിക്ക് ശേഷം വിശ്രമിക്കാറുള്ള ബെഞ്ചിൽ നിന്നാണ് വധഭീഷണി മുഴക്കി കൊണ്ടുളള കത്ത് ലഭിക്കുന്നത്. മൂസെവാലയുടെ ഗതി നിങ്ങൾക്കമുണ്ടാവും എന്നായിരുന്നു കത്തിൽ. മെയ് 29 നായിരുന്നു മുസെവാല കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.