സാനിയ മിർസ-ശുഐബ് മാലിക് വിവാഹമോചന കഥകൾക്ക് വിട! 'ദി മിർസ മാലിക് ഷോ'യുമായി താരങ്ങൾ

കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം സാനിയ മിർസ- ശുഐബ് മാലിക് വിവാഹമോചനത്തെ കുറിച്ചാണ്. സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് വേർപിരിയൽ വാർത്തകൾക്ക് ആധാരം.

'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍'എന്നായിരുന്നു താരം സ്റ്റോറിയായി കുറിച്ചത്. പിന്നീട് വിവാഹമോചന വാർത്തയെ ശരിവെച്ച് കൊണ്ട് ശുഐബ് മാലിക്കിന്റെ സുഹൃത്തും എത്തിയിരുന്നു. എന്നാൽ ഇതിനെ കുറിച്ച് സാനിയയോ ശുഐബ് മാലിക്കോ പ്രതികരിച്ചിരുന്നില്ല.

സോഷ്യൽ മീഡിയയിൽ വിവാഹമോചനത്തെ കുറിച്ചുള്ള കഥകൾ പൊടിപൊടിക്കുമ്പോൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഉർദുഫ്ലിക്സിൽ പുതിയ ഷോയുമായി എത്തുകയാണ് സാനിയയും ശുഐബും. 'ദി മിർസ മാലിക് ഷോയി'ലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. താരങ്ങൾ ഒന്നിച്ചുള്ള പോസ്റ്ററും ചാനൽ പുറത്ത് വിട്ടിട്ടുണ്ട്. "മിർസ മാലിക് ഷോ ഉടൻ ഉർദുഫ്ലിക്സിൽ മാത്രം" എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.


Tags:    
News Summary - Sania Mirza And Shoaib Malik announces Their New Show on Urduflix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.