ഫുട്ബാൾ ലോകകപ്പിലെ ഏക്കാലത്തേയും മികച്ച ഫൈനലിനാണ് ഖത്തർ സാക്ഷിയായത്. അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരുടീമുകളും കാഴ്ചവെച്ചത്. പെനാലിറ്റി ഷൂട്ട്ഔട്ടിൽ ഫ്രാൻസിന് പിഴച്ചപ്പോൾ വലനിറച്ച് അർജന്റീന സ്വർണ്ണ കപ്പിൽ മുത്തമിട്ടു. 2014 ൽ കൈവിട്ടു പോയ സ്വപ്നമാണ് 2022ൽ മെസ്സി തിരിച്ച് പിടിച്ചിരിക്കുകയാണ്.
ഖത്തറിലെ ലൂസൈൽ മൈതാനത്ത് ഫ്രാൻസ്- അർജന്റീന പോരട്ടത്തിന് സാഷ്യം വഹിക്കാൻ നടൻ ഷാരൂഖ് ഖാനും എത്തിയിരുന്നു. ഇപ്പോഴിതാ ഗ്രൗണ്ടിൽ തീപാറും പോരാട്ടം കാഴ്ച വെച്ച അർജന്റീനക്കും മെസിക്കും ഹൃദയസ്പർശിയായ ആശംസ നേർന്നിരിക്കുകയാണ് താരം. തന്റെ കുട്ടിക്കാലത്തെ ഫുട്ബാൾ അനുഭവം പങ്കുവെച്ചു കൊണ്ടാണ് ജേതാക്കൾക്ക് ആശംസ അറിയിച്ചത്. കൂടാതെ ലോകകപ്പിലെ എക്കാലത്തേയും മികച്ച ഫൈനലായിരുന്നു ഖത്തറിലേതെന്നും താരം ട്വീറ്റ് ചെയ്തു.
"ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ മത്സരങ്ങളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പണ്ട് ഒരു ചെറിയ ടിവിയിൽ അമ്മയ്‌ക്കൊപ്പം വേൾഡ് കപ്പ് കണ്ടത് ഞാൻ ഓർക്കുന്നു....ഇപ്പോൾ എന്റെ കുട്ടികൾക്കും അതേ ആവേശമാണ്!! ഒപ്പം കഴിവിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസ്സിക്ക് നന്ദി!!", എന്നാണ് ഷാരൂഖ് ഖാൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.