2014 ൽ കൈവിട്ടുപോയ ലോകകപ്പ് തിരികെ പിടിച്ചിരിക്കുകയാണ് മെസ്സി. മുപ്പത്തിയാറ് വർഷത്തിന് ശേഷമാണ് അർജന്റീന വേൾഡ് കപ്പിൽ മുത്തമിട്ടിരിക്കുന്നത്. ഖത്തറിൽ നടന്ന ആവേശപോരാട്ടത്തിനൊടുവിലാണ് മിശിഹായും കൂട്ടരും വേൾഡ് കപ്പെന്നുള്ള തങ്ങളുടെ സ്വപ്നത്തിലേക്ക് എത്തിയത്. ഈ ഖത്തർ വേൾഡ്കപ്പിൽ മെസ്സിയെ പ്രശംസിക്കുന്നതിനോടൊപ്പം തന്നെ മത്സരം മാറ്റി മറിച്ച എംബാപ്പെയേയും ഫുട്ബോൾ പ്രേമികൾ മറന്നിട്ടില്ല.
കലാശ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഖത്തറിലെത്തിയിരുന്നു. അർജന്റീന വേൾഡ്കപ്പ് നേടിയത് ആഘോഷമാക്കുന്ന വേളയിൽ തന്റെ ഐക്കോണിക് പോസ് പുനരവതരിപ്പിച്ചിരിക്കുകയാണ് നടൻ. ഇംഗ്ലണ്ട് ഫുട്ബാൾ ഇതിഹാസം വെയ്ൻ റൂണിക്കൊപ്പമാണ് തന്റെ ഐക്കോണിക് പോസ് ഒരിക്കൽ കൂടി അവതരിപ്പിച്ചിരിക്കുന്നത്. എസ്.ആർ.കെയുടേയും വെയ്ൻ റൂണിയുടേയും ചിത്രങ്ങളും രസകരമായ വിഡിയോയും വൈറലായിട്ടുണ്ട്. നടന്റെ ഏറ്റവും പുതിയ ചിത്രമായ പത്താന്റെ പ്രചരണഭാഗമായിട്ടാണ് എസ്. ആർ.കെ റൂണിക്കൊപ്പം സ്റ്റുഡിയോയിൽ എത്തിയത്.
ജനുവരി 25 നാണ് ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ പത്താൻ റിലീസിനെത്തുന്നത്. ദീപിക പദുകോണാണ് നായിക. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം വിവാദങ്ങളുടെ അകമ്പടിയോടെയാണ് തിയറ്ററുകളിൽ എത്തുന്നത്. ദീപിക പദുകോണാണ് നായിക. ജോൺ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്നുണ്ട്.
കൂടാതെ ലോകകപ്പ് ജേതാക്കളായ അർജന്റീനക്കും മെസിക്കും ആശംസകൾ നേരാനും ഷാരൂഖ് മറന്നിട്ടില്ല. ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ലോകകപ്പിലെ എക്കാലത്തേയും മികച്ച ഫൈനലായിരുന്നു ഖത്തറിലേതെന്നാണാണ് നടൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.