ഷമീർ ഭരതന്നൂരിന്​ മികച്ച സംവിധായകനുള്ള സത്യജിത്ത്​ റായി ഫിലിം സൊസൈറ്റി അവാർഡ്​

തിരുവനന്തപുരം: സത്യജിത്ത്​ റായി ഫിലിം സൊസൈറ്റിയുടെ സിനിമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ഷമീർ ഭരതന്നൂരിനെ (ചിത്രം: അനക്ക്​ എന്തിന്‍റെ കേടാ’) തെരഞ്ഞെടുത്തു. മികച്ച ചിത്രം: കുത്തൂട്​. കലാമൂല്ല്യമുള്ള ചിത്രം: ഭീമനർത്തകി.

, ഗാനരചയിതാവ്​: കെ.ജയകുമാർ, മികച്ച നടൻ: വിനോദ്​ കുമാർ, രാജസേനൻ. നടി: ശാലുമേനോൻ. മികച്ച പിന്നണി ഗായകൻ: ഔസോപ്പച്ചൻ (ചിത്രം: കഥ ഇതുവരെ). ഗായിക: അപർണ്ണ രാജീവ്​ (ചിത്രം:ശശിയും ശാകുന്തളയും) എന്നിങ്ങനെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവാർഡ്​ദാനം: മെയ്​ 26 ന്​ തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടക്കുമെന്ന്​ സംഘാടകർ തിരുവനന്തപുരത്ത്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചലചിത്ര സംവിധായകരായ ബാലു കിരിയത്ത്​, വേണു ബി നായർ, രാജാവാര്യർ, സജിൻലാൽ തുടങ്ങിയ ജൂറിയാണ്​ അവാർഡുകൾ നിർണ്ണിയിച്ചത്​.

മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്​ ’അനക്ക്​ എന്തിന്‍റെ കേടാ’. ബി.എം.സി ബാനറിൽ ഫ്രാൻസിസ്​ കൈതാരത്താണ്​ ചിത്രം നിർമ്മിച്ചത്​.

Tags:    
News Summary - Shameer Bharathannoor Wins Satyajit Ray Film Society Award for Best Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.