‘കേരള ക്രൈം ഫയൽസ്’ എന്ന സീരീസിന്റെ വൻ വിജയത്തിന് പിന്നാലെ, ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ പുതിയ വെബ് സീരീസുമായി എത്തുന്നു. ‘മാസ്റ്റർപീസ്’ എന്ന് പേരായ വെബ്സീരീസിൽ പ്രമുഖ സിനിമാ താരങ്ങളായ ഷറഫുദ്ദീനും നിത്യ മേനെനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷറഫുദ്ദീൻ അവതരിപ്പിക്കുന്ന ബിനോയ് എന്ന കഥാപാത്രത്തെയും നിത്യാ മേനെന്റെ റിയയെയും ചുറ്റിപ്പറ്റിയാണ് കഥ.
ഹോട്‍സ്റ്റാറില്‍ ഒക്ടോബറിൽ ‘മാസ്റ്റർപീസ് സ്‍ട്രീമിംഗ് തുടങ്ങും. ഒരു തെക്കൻ തല്ല് കേസ് എന്ന സിനിമക്ക് ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന സീരീസാണ് മാസ്റ്റർപീസ്. ശാന്തി കൃഷ്‍ണയും അശോകനും വെബ് സീരീസില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
അസ്‍ലം കെ പുരയിലാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ബിജിബാലാണ്. മാത്യു ജോര്‍ജാണ് സീരീസ് നിര്‍മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും മാസ്റ്റര്‍പീസ് സ്ട്രീം ചെയ്യും. ചിരിക്ക് പ്രാധാന്യമുള്ള ഒരു വെബ്‍ സീരീസായിരിക്കും മാസ്റ്റര്‍പീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.