‘പ്ലീസ്.. എന്നെ ടാഗ് ചെയ്യരുത്, ആ അർമാൻ ഞാനല്ല’; പരസ്യ പ്രസ്താവനയുമായി ഗായകൻ അർമാൻ മാലിക്

ബിഗ് ബോസ് ഒ.ടി.ടി റിയാലിറ്റി ഷോയിലുള്ള മത്സരാർഥി താനല്ലെന്ന് ഗായകൻ അർമാൻ മാലിക്. മുമ്പ് അയാളുടെ പേര് സന്ദീപ് എന്നായിരുന്നെന്നും അർമാൻ മാലിക് എന്ന പേര് ജനങ്ങളിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ഗായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ ആളുമാറി തന്നെ തെറ്റായി ടാഗ് ചെയ്യുന്നുണ്ടെന്നും അർമാൻ കൂട്ടിച്ചേർത്തു.

'എല്ലാവർക്കും നമസ്‌കാരം, കഴിഞ്ഞ കുറച്ചുകാലമായി ഒരു പ്രശ്നം നേരിടുകയാണ്. ആദ്യമൊക്കെ ഈ വിഷയം അവഗണിച്ചു. എന്നാൽ ഇപ്പോൾ കൈവിട്ടുപോയെന്ന് തോന്നിയതുകൊണ്ടാണ് പ്രതികരിക്കുന്നത്.

സന്ദീപ് എന്ന് പേരുള്ള ഒരു യൂട്യൂബർ അർമാൻ മാലിക് എന്ന പേര് സ്വീകരിച്ചിരുന്നു.ഇയാൾ ഇപ്പോൾ ബിഗ് ബോസ് ഒ.ടി.ടി സീസൺ 3യിലെ മത്സരാർഥിയാണ്. പേരുമായി ബന്ധപ്പെട്ട് ഒരുപാട് ആശയക്കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട സോഷ്യൽമീഡിയ പോസ്റ്റുകളിൽ പലരും എന്നെ തെറ്റായി ടാഗ് ചെയ്യുന്നു. കൂടാതെ ഞങ്ങൾ ഒരാളാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ അവസരത്തിൽ ഞാനൊരു കാര്യം വ്യക്തമായി പറയുന്നു, എനിക്ക് ആ വ്യക്തിയുമായി യാതെരു ബന്ധവുമില്ല. അയാളുടെ ജീവിത രീതിയെ ഒരുതരത്തിലും അംഗീകരിക്കുന്നില്ല.  പേര് മാറ്റുന്നതോ എന്റെ പേര് സ്വീകരിക്കുന്നതോ എനിക്ക് തടയാൻ കഴിയില്ല. ഈ ഒരു സാഹചര്യം തരണം ചെയ്യാൻ എന്നെ സഹായിക്കണം.അയാളുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ എന്നെ ടാഗ് ചെയ്യുന്നത് ദയവായി നിർത്തൂ'- അർമാൻ മാലിക് കുറിച്ചു.

ഗായകൻ അർമാൻ മാലിക്കിനെ പിന്തുണച്ച്  നിരവധി രംഗത്തെത്തിയിട്ടുണ്ട്.

ബിഗ് ബോസ് ഒ.ടി.ടിയിലുള്ള അർമാൻ മാലിക് ഹൈദരാബാദ് സ്വദേശിയാണ്. യൂട്യൂബറായ ഇയാളെ വിമർശിച്ച് നടിയും നർത്തകിയും ബിഗ് ബോസ് മത്സരാർഥിയുമായിരുന്ന ദേവോലീന ഭട്ടാചാര്യ രംഗത്തെത്തിയിരുന്നു. അര്‍മാനെപ്പോലുള്ളവരെ പങ്കെടുപ്പിച്ച് ഇത്തരം റിയാലിറ്റി ഷോകള്‍ സമൂഹത്തിന് എന്ത് മാതൃകയാണ് നല്‍കുന്നതെന്നാണ് ദേവോലീന സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Tags:    
News Summary - Singer Armaan Malik complains of being mistaken for Bigg Boss OTT 3 contestant, issues statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.