വിമർശനങ്ങളും ട്രോളും നേരിടുന്നത് ഇങ്ങനെയാണ്; ഷാറൂഖിന്റെ മകൾ സുഹാന ഖാൻ

ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താരപുത്രിയാണ് ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാൻ. സോയ അക്തർ സംവിധാനം ചെയ്ത ദ് ആർച്ചീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. സിനിമയിൽ ചുവടുവെക്കുന്നതിന് മുമ്പെ താരപുത്രിക്ക് കൈനിറയെ ആരാധകരുണ്ടായിരുന്നു.

ഇപ്പോഴിതാ വിമർശനങ്ങളും ട്രോളുകളും നേരിടുന്ന രീതിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരപുത്രി. കന്നി ചിത്രമായ ആർച്ചീസിന്റെ റിലീസിനോട് അനുബന്ധിച്ച് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള വിമർശനങ്ങളെ നേരിടാൻ പഠിച്ചുവെന്നാണ് സുഹാന പറയുന്നത്.

യഥാർഥത്തിൽ ഇതിനെ പ്രതിരോധിക്കാൻ പ്രത്യേകിച്ച് ഞാനൊന്നും ചെയ്യുന്നില്ല. കോളജിലും മറ്റും  പോകുമ്പോൾ പ്രത്യേകിച്ച് പെൺകുട്ടികൾ  സ്നേഹത്തോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്യാറുണ്ട്.

ഞാൻ അമിത ചിന്താഗതിക്കുന്ന ആളാണ്. അങ്ങനെ അനാവശ്യമായുള്ള ചിന്തകള്‍  മനസിലേക്ക് വരുമ്പോൾ വ്യായാമത്തിലൂടെ നിയന്ത്രിക്കും. ചെറിയ കാര്യങ്ങളില്‍ പോലും ഞാന്‍ വളരെയധികം വിഷമിക്കാറുണ്ട്. ആ സമയം  മ്മില്‍ പോകുകയും  ഒരു മണിക്കൂര്‍ വര്‍ക്ക് ഔട്ട് ചെയ്യും. അപ്പോൾ മറ്റൊന്നും പ്രധാനമല്ലെന്ന് തോന്നും- സുഹാന പറഞ്ഞു.

ആർച്ചീസ് ഡിസംബർ ഏഴിനാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്നത്. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയുടെയും ശ്രീദേവിയുടെ ഇളയ മകൾ ഖുഷി കപൂർ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  ഇവരുടേയും ആദ്യ ചിത്രമാണ്.

Tags:    
News Summary - Suhana Khan explains how she deals with troll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.