മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം മുകുന്ദന്റെ കഥയും തിരക്കഥയും, സീരിയസ് ട്രാക്കിൽ നിന്നും കോമഡി ട്രാക്കിലേക്കുള്ള സുരാജ് വെഞ്ഞാറമൂടിന്റെ റീ എൻട്രി,ആൻ അഗസ്റ്റിന്റെ ശക്തമായ തിരിച്ചു വരവ്... എന്നിങ്ങനെ ഏറെ പ്രത്യേകതയുള്ള ചിത്രമാണ് ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ. ഒക്ടോബർ 28 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
കുഴിമടിയനായ സജീവൻ എന്ന ഓട്ടോക്കാരനെയാണ് സുരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇയാളുടെ ഭാര്യ രാധികയായിട്ടാണ് ആൻ അഗസ്റ്റിൻ എത്തുന്നത്. രാധിക മടിയനായ സജീവന്റെ ജീവിതത്തിൽ എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥ മാറുന്നത്. കുടംബസാഹചര്യങ്ങൾ കൊണ്ട്
ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിൽ നിന്നും ഓട്ടോക്കാരിയായി രാധിക മാറുന്നു.അതിനിടയിലുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുമ്പോട്ട് പോകുന്നത്. സജീവനായി സുരാജ് വെഞ്ഞാറമൂടും രാധികയായി ആനും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ജനാർദ്ദനൻ, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, നീന കുറുപ്പ്, സതീഷ് പൊതുവാൾ, ദേവി അജിത്ത്, ഡോ.രജിത് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നവ്യ നായർ ചിത്രം 'ഒരുത്തി'ക്ക് ശേഷം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൽ നാസ്സറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രാഹണം അഴകപ്പനാണ്. പ്രഭാവർമ്മയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.