'സുരേഷ്​ ഗോപി 250' ടൈറ്റിൽ പ്രഖ്യാപനം ഉടനെന്ന്​ ടോമിച്ചൻ മുളകുപാടം

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ്​ ഒരുക്കുന്ന കടുവ എന്ന ചിത്രത്തി​െൻറ ഷൂട്ട്​ ഡിസംബറിൽ ആരംഭിക്കുമെന്ന്​ അണിയറപ്രവർത്തകർ പുറത്തുവിട്ടതിന്​ പിന്നാലെ സമാന പ്രമേയവുമായി വരുന്നു എന്ന ആരോപണമുന്നയിക്കപ്പെട്ട സുരേഷ്​ ഗോപി ചിത്രത്തി​െൻറ പുതിയ അപ്​ഡേറ്റുമായി നിർമാതാവ്​ ടോമിച്ചൻ മുളകുപാടം. ബ്ലോക്​ബസ്റ്റർ ചിത്രം പുലിമുരുക​െൻറ നാലാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ്​ നിർമാതാവ്​ ടോമിച്ചൻ മുളുകുപാടം സുരേഷ്​ ഗോപിയുടെ 250ാം ചിത്രത്തി​െൻറ ടൈറ്റിൽ ഉടൻ​തന്നെ പ്രഖ്യാപിക്കുമെന്ന്​ അറിയിച്ചത്​.

'അടങ്ങാത്ത ആവേശങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തി​െൻറ നാല് വർഷങ്ങൾ.. ഇന്നും സ്വീകരണമുറികളിൽ പ്രേക്ഷകർ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേൽക്കുന്നത് എന്നത് ഒരു നിർമാതാവ് എന്ന നിലയിൽ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തി​െൻറ ടൈറ്റിൽ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂർണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങൾ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്'.-ടോമിച്ചൻ മുളകുപാടം ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ കുറിച്ചു​.

സുരേഷ്​ ഗോപിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ നേരത്തെ ഷാജി കൈലാസ്​ സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തി​െൻറ തിരക്കഥാകൃത്തായ ജിനു എബ്രഹാം കോടതിയിൽ ഹരജി നൽകിയിരുന്നു. 2020 ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയുമുണ്ടായി. കഥാപാത്രത്തി​െൻറ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.

എന്നാൽ, സുരേഷ് ഗോപി 250 എന്ന പേരില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച സിനിമ ഷിബിന്‍ ഫ്രാന്‍സിസി​െൻറ തിരക്കഥയാണെന്നും അയാള്‍ സൃഷ്ടിച്ച കഥാപാത്രമാണ് ചിത്രത്തിലെ നായകനെന്നും ടോമിച്ചൻ മുളകുപാടം വ്യക്​തമാക്കിയിരുന്നു. നമ്മുടെ സിനിമയുടെ കഥയുമായി മറ്റാരുടെയും സിനിമയുമായും കഥയുമായും യാതൊരു ബന്ധവുമില്ല. പുറത്തിറങ്ങാത്ത സിനിമയുടെ കഥയും ഡിറ്റെയില്‍സും ഈ ഘട്ടത്തില്‍ പറയാനാകില്ലല്ലോ എന്നുമാണ്​ അദ്ദേഹം ഒരു ഒാൺലൈൻ മാധ്യമത്തോട്​ പ്രതികരിച്ചത്​.

അടങ്ങാത്ത ആവേശങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വർഷങ്ങൾ..❤️

ഇന്നും സ്വീകരണമുറികളിൽ...

Posted by Tomichan Mulakuppadam on Wednesday, 7 October 2020
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.