തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ടു ചിത്രങ്ങളും ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ ഏഴ് ചിത്രങ്ങളുമാണ് ഐ.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അഭിജിത്ത് മജുംദാർ ഒരുക്കിയ ബോഡി (ഹിന്ദി), ജയൻ ചെറിയാൻ ഒരുക്കിയ റിഥം ഒാഫ് ദമാം (കൊങ്കിണി, കന്നട) ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്. ആര്യൻ ചന്ദ്ര പ്രകാശിന്റെ ആജൂർ (ബാജിക), വിപിൻ രാധാകൃഷ്‌ണന്റെ അങ്കമ്മാൾ (തമിഴ്), ജയ്‌ചെങ് സായ് ധോതിയയുടെ ബാഗ്‌ജാൻ (അസമീസ്), ആരണ്യ സഹായിയുടെ ഹ്യൂമൻസ് ഇൻ ദ ലൂപ് (ഹിന്ദി), അഭിലാഷ് ശർമ ഒരുക്കിയ ഇൻ ദ നെയിം ഒാഫ് ഫയർ (മഗഹി), സുഭദ്ര മഹാജൻ ഒരുക്കിയ സെക്കൻഡ് ചാൻസ് (ഹിന്ദി), ഭരത് സിങ് പരിഹാറിന്റെ ഭേദിയ ദസാൻ (ഹിന്ദി) എന്നിവയാണ് ‘ഇന്ത്യൻ സിനിമ ഇന്ന്’ വിഭാഗത്തിൽ ഇടം നേടിയത്.
മേളയുടെ ലോഗോയും ബ്രാന്‍ഡ് ഐഡന്റിറ്റി കണ്‍സെപ്റ്റും തയാറാക്കിയത് കണ്ണൂര്‍ സ്വദേശിയായ വിഷ്വല്‍ ഡിസൈനര്‍ അശ്വന്ത് എയാണ്. എറണാകുളം ആർ.എല്‍.വി കോളജ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സിലെ എം.എഫ്.എ വിദ്യാർഥിയാണ് അശ്വന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.