മകൾ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് സുരേഷ് ഗോപി. ഭാര്യ രാധികക്കും മകൾ ഭാഗ്യക്കുമൊപ്പം ഡൽഹിയിലെത്തിയാണ് ക്ഷണക്കത്ത് നൽകിയത്. ഒപ്പം താമര രൂപത്തിലുള്ള ഒരു ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയുടെ കുടുംബം മേദിക്ക് സമ്മാനിച്ചു. മോദിക്കൊപ്പമുള്ള ചിത്രം സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
2024 ജനുവരി 17ാം തീയതി ഗുരുവായൂരിൽവെച്ചാണ് ഭാഗ്യയുടെയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹന്റെയും വിവാഹം. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ്.വിവാഹത്തിന് ശേഷം ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റിസപ്ഷനുണ്ടാകും.
ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നുമാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്.യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റു മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.