തമന്ന നായിക; ദിലീപ് - അരുൺ ഗോപി കൂട്ട്കെട്ട് ഒരുങ്ങുന്നു

ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജ കൊട്ടരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് നടന്നു. സൂപ്പർ ഹിറ്റ് ചിത്രം രാമലീലക്ക് ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്ന ചിത്രത്തിലെ നായിക തമന്നയാണ്. നടിയുടെ  ആദ്യത്തെ മലയാള ചിത്രമാണിത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രത്തിൽ ദിലീപിനോടൊപ്പം തെന്നിന്ത്യയിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങളും  അണിനിരക്കുന്നുണ്ട്. ഗുജറാത്ത്, മുംബൈ, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. പൂര്‍ണ്ണമായും ഉത്തരേന്ത്യയില്‍ നടക്കുന്ന കഥയാണിത്.

ഡി. ഒ. പി ഷാജി കുമാർ,സാം സി. എസ് ആണ് സംഗീത സംവിധാനം. ചിത്രസംയോജനം വിവേക് ഹർഷൻ, പ്രോജക്ട് ഡിസൈനർ നോബിൾ ജേക്കബ്, ആർട്ട് സുഭാഷ് കരുൺ, സൗണ്ട് ഡിസൈനർ രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രതീഷ് പാലോട്, റാം പാർത്ഥൻ മേക് അപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, പി ആർ ഒ ശബരി.

Tags:    
News Summary - Tamannaah Bhatia's debut Malayalam Movie With Dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.