തമന്ന നായിക; ദിലീപ് - അരുൺ ഗോപി കൂട്ട്കെട്ട് ഒരുങ്ങുന്നു
text_fieldsദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജ കൊട്ടരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് നടന്നു. സൂപ്പർ ഹിറ്റ് ചിത്രം രാമലീലക്ക് ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്ന ചിത്രത്തിലെ നായിക തമന്നയാണ്. നടിയുടെ ആദ്യത്തെ മലയാള ചിത്രമാണിത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രത്തിൽ ദിലീപിനോടൊപ്പം തെന്നിന്ത്യയിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ഗുജറാത്ത്, മുംബൈ, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. പൂര്‍ണ്ണമായും ഉത്തരേന്ത്യയില്‍ നടക്കുന്ന കഥയാണിത്.
ഡി. ഒ. പി ഷാജി കുമാർ,സാം സി. എസ് ആണ് സംഗീത സംവിധാനം. ചിത്രസംയോജനം വിവേക് ഹർഷൻ, പ്രോജക്ട് ഡിസൈനർ നോബിൾ ജേക്കബ്, ആർട്ട് സുഭാഷ് കരുൺ, സൗണ്ട് ഡിസൈനർ രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രതീഷ് പാലോട്, റാം പാർത്ഥൻ മേക് അപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, പി ആർ ഒ ശബരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.