ജോൺ,ഹൃത്വിക്, ആമിർ ഖാൻ എന്നിവർക്ക് ശേഷം; ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രത്തിൽ സൂര്യ വില്ലനാവുന്നു

തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ ബോളിവുഡിലേക്കെന്ന് റിപ്പോർട്ടുകൾ. സൂപ്പർ ഹിറ്റ് ചിത്രം ധൂമിന്റെ നാലാം ഭാഗത്തിലൂടെയാണ് താരം ഹിന്ദിയിൽ  എത്തുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് നടൻ എത്തുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. ഇതുസംബന്ധമായ ചർച്ചകൾ സൂര്യയുമായി നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഉടൻ തന്നെ ധൂമിന്റെ നിർമാണ കമ്പനിയായ യഷ് രാജ് ഫിലിംസ് ഇതുസംബന്ധമായ വിവരം പുറത്തുവിടുമെന്നാണ് വിവരം.കഴിഞ്ഞ കുറച്ചു മാസങ്ങളായി ധൂം 4നെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശക്തമാകുന്നുണ്ട്.

സൂര്യ ചിത്രം സുരറൈ പോട്രിന്റെ ഹിന്ദി റീമേക്കായ സര്‍ഫീരയിൽ നടൻ അതിഥി വേഷത്തിലെത്തിയിരുന്നു. അക്ഷയ് കുമാറായിരുന്നു സർഫീരയിലെ നായകൻ.

2004 ആണ് ധൂമിന്റെ ആദ്യ പതിപ്പ് ഇറങ്ങിയത്. ജോൺ എബ്രാഹാം ആയിരുന്നു വില്ലൻ വേഷത്തിലെത്തിയത്. അഭിഷേക് ബച്ചൻ, ഉദയ് ചോപ്ര എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോണിന്റെ വില്ലൻ കഥാപാത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. 2006ൽ പുറത്തിറങ്ങിയ ധൂം 2 ൽ ഹൃത്വക് റോഷൻ, ഐശ്വര്യ റായി, അഭിഷേക് ബച്ചൻ ഉദയ് ചോപ്ര എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ധൂം 3 ൽ ആമിർ ഖാൻ, കത്രീന കൈഫ്, അഭിഷേക് ബച്ചൻ, ഉദയ് ചോപ്ര എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2013 ആണ് ചിത്രം എത്തിയത്.  ധൂമിന്റെ മൂന്ന് ഭാഗങ്ങളും വൻ വിജയമായിരുന്നു.

ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ആണ് അടുത്തതായി തിയറ്ററുകളിലെത്തുന്ന സൂര്യയുടെ സിനിമ.

Tags:    
News Summary - Tamil actor Suriya in talks to play the antagonist in Dhoom 4: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.