പ്രമുഖ ടെലിവിഷൻ താരം സിദ്ധാന്ത് വീർ സൂര്യവംശി (46) കുഴഞ്ഞുവീണ് മരിച്ചു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തു വരുന്ന വിവരം. പ്രശസ്ത മോഡൽ അലീഷ റൗട്ടാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
എക്താ കപൂറിന്റെ കുസും എന്ന സീരിയലിലൂടെയാണ് സിദ്ധാന്ത് അഭിനയ രംഗത്ത് എത്തുന്നത്. ഹിന്ദിയിലെ പ്രമുഖ സീരിയലുകളായ കസൗട്ടി സിന്ദഗീ കേ, ക്യൂം റിഷ്തോം മേൻ കട്ടി ബട്ടി, മംമ്ത, വാരിസ്, സൂഫിയാന പ്യാർ മേരാ, സൂര്യപുത്ര് കർണ്, സമീൻ സേ ആസ്മാൻ തക്, ഭാഗ്യവിദാതാ, കുംകും-ഏക് പ്യാരാ സാ ബന്ദൻ, ഫിയർ ഫയൽസ്: ഡർ കി സച്ഛി തസ് വീരേൻ എന്നീ സിരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.