'തത്വമസി' നാല്​ ഭാഷകളിൽ; ഇഷാനും വരലക്ഷ്മി ശരത്കുമാറും മുഖ്യവേഷങ്ങളിൽ

കൊച്ചി: റോഗ് മൂവി ഫെയിം ഇഷാനും വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ 'തത്വമസി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്​. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ നിർമ്മിക്കുന്ന ഒരു പാൻ ഇന്ത്യ പദ്ധതിയാണ് 'തത്വമസി'.

ആർ.ഇ.എസ് എന്‍റർടൈൻമെന്‍റ്​ എൽ.എൽ.പിയുടെ ബാനറിൽ രാധാകൃഷ്ണ തെലു ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം കെ. നായിഡു ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രകാശ് രാജ്, ഹരീഷ് ഉത്തമനും എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം-സാം സി.എസ്, എഡിറ്റർ-മാർത്താണ്ഡ് കെ.വെങ്കിടേഷ്,സ്റ്റണ്ട് ഡയറക്ടർ-പീറ്റർ ഹെയ്ൻ, ഗാനരചന-ചന്ദ്രബോസ്, പി.ആർ.ഒ-വംശി ശേഖർ, പി. ശിവപ്രസാദ്, വൈശാഖ് സി. വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



 


Tags:    
News Summary - Thathwamasi movie in four languages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.