'ദി സീക്രട്ട്​ ഓഫ്​ വുമൺ' പുതിയ പ്രജേഷ്​ സെൻ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ജയസൂര്യയ്ക്ക് ബെസ്റ്റ് ആക്ടർ പുരസ്കാരം നേടിക്കൊടുത്ത 'ക്യാപ്റ്റൻ', കണ്ണൂരുകാരനായ മുഴുക്കുടിയന്‍റെ കഥ പറയുന്ന 'വെള്ളം' എന്നീ ചിത്രങ്ങൾക്കു ശേഷം ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'ദി സീക്രട്ട്​ വുമണി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, ജയസൂര്യ എന്നിവരുടെ ഒഫീഷ്യൽ ഫേസ്​ബുക്ക്​ പേജുകളിലൂടെയാണ്​ പോസ്​റ്റർ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പ്രജേഷ് സെൻ മൂവി ക്ലബ്ബിന്‍റെ പ്രഥമ ചിത്രമാണിത്.

നിരഞ്ജന അനൂപ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിലെ മറ്റു താരങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ല. പ്രദീപ് കുമാറിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയതും പ്രജേഷ് സെൻ തന്നെ. ഛായാഗ്രഹണം ലിബിസൺ ഗോപി. പശ്ചാത്തല സംഗീതം ബിജിപാൽ. നിതീഷ് നടേരിയുടെ വരികൾക്ക് അനിൽ കൃഷ്ണ സംഗീതം നൽകിയിരിക്കുന്നു.

മറ്റു അണിയറ പ്രവർത്തകർ: എഡിറ്റർ: ബിജിത്​ ബാല, പ്രോജക്​ട്​ ഡിസൈനർ: ബാദുഷ, ആർട്ട്​: അജയ്​ മാങ്ങാട്​, കോസ്​റ്റ്യൂം: അരവിന്ദർ കെ.ആർ, പ്രൊഡക്​ഷൻ കൺട്രോളർ: ജിത്തു പീരപ്പൻകോട്​, മേയ്​ക്കപ്പ്​: ലിബിൻ മോഹൻ, സൗണ്ട്​ ഡിസൈൻ: അരുൺ വർമ, സൗണ്ട്​ മിക്​സിങ്​​: അജിത്​ എം. ജോർജ്​, ചീഫ്​ അസോസിയറ്റ്​ ഡയറക്​ടർ: വിഷ്​ണു രവികുമാർ, അസോ. ഡയറക്​ടർ: ഷിജു സുലൈഖ ബഷീർ, സ്​ക്രിപ്​റ്റ്​ അസ്സോസിയറ്റ്​: എം. കുഞ്ഞാപ്പ, ഡിസൈൻ: താമിർ ഓക്കെ, സ്​റ്റിൽസ്​: ലെബിസൺ ഫോ​ട്ടോഗ്രഫി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.