സുധീഷ് നായകനാവുന്ന ‘തുരുത്ത്’ മാർച്ച് 31ന് തീയറ്ററുകളിൽ

യെസ് ബി ക്രീയേറ്റീവിന്റെയും ക്വയിലോൺ ടാക്കീസ് പ്രൊഡക്ഷന്റെയും ബാനറിൽ സാജൻ ബാലനും സുരേഷ് ഗോപാലും നിർമ്മിച്ച് സുരേഷ് ഗോപാൽ കഥയും രചനയും സംവിധാനവും നിർവ്വഹിച്ച ‘തുരുത്ത്’ മാർച്ച് 31ന് തീയറ്ററുകളിലെത്തുന്നു. 

കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നത് സുധീഷാണ്. കീർത്തി ശ്രീജിത്ത്, മാസ്റ്റർ അഭിമന്യു, എം ജി സുനിൽകുമാർ , ഷാജഹാൻ തറവാട്ടിൽ, കെ.പി.എ.സി പുഷ്പ, മധുസൂദനൻ , ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ , മനീഷ്കുമാർ , സജി, അപ്പു മുട്ടറ, അശോകൻ ശക്തികുളങ്ങര, പ്രസന്ന എന്നിവരും കഥാപാത്രങ്ങളാകുന്നു.


എക്സി: പ്രൊഡ്യൂസേഴ്സ് - നാസർ അബു, ഗാഥ സുനിൽകുമാർ , സംഭാഷണം - അനിൽ മുഖത്തല, ഛായാഗ്രഹണം - ലാൽ കണ്ണൻ, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - ബിജു മുരളി, സംഗീതം - രാജീവ് ഓ എൻ വി , ആലാപനം - സുദീപ് കുമാർ , അപർണ്ണ രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - നിഷാദ് ഷെരീഫ്, പ്രൊഡക്ഷൻ ഡിസൈനർ - സജീബ്, കല-മഹേഷ് ശ്രീധർ , ചമയം -ബിനോയ് കൊല്ലം , കോസ്റ്റ്യും - ഭക്തൻ മങ്ങാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സജി സുകുമാരൻ , അസ്സോസിയേറ്റ് ഡയറക്ടർ - വ്യാസൻ സജീവ്, പശ്ചാത്തല സംഗീതം - ജോയ് , സൗണ്ട് എഫക്ടസ് - ബിജു ജോർജ് , സംവിധാന സഹായികൾ - ശിവപ്രസാദ്, ഗോപു മുളങ്കടകം, ബാബുജി ശാസ്താംപൊയ്ക, ഡി ഐ കളറിസ്റ്റ് -രാജേഷ് മംഗലയ്ക്കൽ, സ്റ്റിൽസ് - ശരത് മുളങ്കടകം, വിതരണം -72 ഫിലിം കമ്പനി റിലീസ്, ഡിസൈൻസ് - സവിൻ എസ് വിജയ് (ഐറ്റി സീ പിക്സൽ), പി ആർ ഒ - അജയ് തുണ്ടത്തിൽ.

മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് , ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡുകൾ അപർണ്ണ രാജീവിനും ദൃശ്യാവിഷ്ക്കാര മികവിന് ലാൽ കണ്ണന് ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡും ഒപ്പം ചമയ മികവിന് ബിനോയ് കൊല്ലത്തിനും ബാലതാരത്തിന് മാസ്റ്റർ അഭിമന്യുവിനും ക്രിട്ടിക്സ്‌ അവാർഡു നേട്ടങ്ങളും തുരുത്തിന്റെ പേരിൽ ലഭിച്ചിരുന്നു.

Tags:    
News Summary - thuruth movie on march 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.