കണ്ണിൽ കനൽ, ചാക്കോച്ചന്റെ വ്യത്യസ്ത മുഖം, ചാവേർ മോഷൻ പോസ്റ്റർ പുറത്ത്

കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ. ചിത്രത്തിന്റെ സെക്കൻഡ് മോഷൻ പോസ്റ്റർ പുറത്ത്. കൂടുതൽ കഥാപാത്രങ്ങൾ കൂടിയെത്തുന്ന ഈ മോഷൻ പോസ്റ്ററിൽ പിരിമുറുക്കത്തിന്റെ വേരുകൾ വരിഞ്ഞു മുറുക്കുന്ന ഒരു തീമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ആകാംക്ഷയും ദുരൂഹതകളും നിറച്ച് എത്തിയ ടൈറ്റിൽ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവർക്കൊപ്പം മനോജ് കെ യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ,  പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, ഡിസൈൻസ്‌: മക്ഗുഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഓ: ആതിര ദിൽജിത്ത്,ഹെയിൻസ്.


Tags:    
News Summary - Tinu Pappachan And Kunchacko Boban Movie Chaaver Second Look Motion Poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.