സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് വേറിട്ടൊരു തിയറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന ചാവേർ വ്യാഴാഴ്ച തിയറ്ററുകളിലേക്ക്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിൽ ചാക്കോച്ചൻ എത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും നായകന്മാരാണ്. ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
രണ്ട് ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരെ കൈയ്യിലെടുത്ത ടിനു പാപ്പച്ചന്റെ ചാവേറിനായി പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്. ആ പ്രതീക്ഷകളെ വെറുതെയാക്കില്ല എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്ന ട്രെയിലർ നൽകുന്ന ഉറപ്പും. വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. മനോജ് കെ.യു, സംഗീത, സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.
നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥക്കാണ് ചാവേറായി ടിനു പാപ്പച്ചൻ ജീവൻ പകർന്നിരിക്കുന്നത്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.