വിജയ് സേതുപതിയെ നായകനാക്കി നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്ത തമിഴ് സസ്പെൻസ് ചിത്രം 'മഹാരാജ' ചൈനയിൽ പ്രദർശത്തിനെത്തന്നു. വെള്ളിയാഴ്ചാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രീ-സ്‌ക്രീനിങ് ആരംഭിച്ചിട്ടുണ്ട്. ചൈനീസ് മൂവി റിവ്യൂ സൈറ്റായ ഡൗബനിൽ ഈ ചിത്രത്തിന് 8.7/10 എന്ന ഉയർന്ന റേറ്റിങ് ഉണ്ടെന്നും സമീപ വർഷങ്ങളിൽ ഏറ്റവും ഉയർന്ന റേറ്റിങ് ലഭിച്ച ഇന്ത്യൻ സിനിമകളിലൊന്നാണ് മഹാരാജയെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രമാണ് മഹാരാജ. അനുരാഗ് കശ്യപ് ആണ് ചിത്രത്തിലെ വില്ലൻ.നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹൻദാസ്, സിംഗംപുലി, കൽക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്‌നാഥ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.