തെക്ക് വടക്കുമായി സുരാജും വിനായകനും- ടീസർ

സുരാജ് വെഞ്ഞാറമൂട് വിനായകൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് തെക്ക് വടക്ക്. നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്ത്.

ചിത്രത്തിലെ നായകരായ വിനായകന്റെയും സുരാജിന്റെയും പലവിധ ഭാവങ്ങളും സ്വഭാവസവിശേഷതകളും ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിടുകയാണ് അണിയറപ്രവർത്തകർ. യുവ താരങ്ങളായ ഷമീർ ഖാൻ, മെൽവിൻ ജി ബാബു എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ;

റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാറക്കൽ, ജെയിംസ് പാറക്കൽ എന്നിവരാണ് മറ്റുതാരങ്ങൾ. അൻജന ഫിലിപ്പ്, വി. എ ശ്രീകുമാർ എന്നിവർ ചേർന്ന് രൂപീകരിച്ച അൻജന- വാർസ് ആണ് സിനിമ നിർമിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.

ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങൾക്കു ശേഷം സാം സി.എസ് ആണ് സംഗീതം ഒരുക്കുന്നത്.അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. ഉള്ളൊഴുക്ക്, രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യും: അയിഷ സഫീർ സേഠ്, മേക്കപ്പ്: അമൽ ചന്ദ്ര, പ്രോഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, സ്റ്റിൽസ്: അനീഷ് അലോഷ്യസ്, ഡിസൈൻ: പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്.


Tags:    
News Summary - vinayakan and Suraj Venjaramoodu Movie Thekku vadakakn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.