വിനീദ്​ കുമാറും ദിവ്യ പിള്ളയും ഒരുമിക്കുന്ന 'സൈമൺ ഡാനിയൽ';​ പോസ്റ്റർ റിലീസ്​ ചെയ്​ത്​ ഫഹദ്​

വിനീത് കുമാർ, ദിവ്യ പിള്ള എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സൈമൺ ഡാനിയൽ' എന്ന ചിത്രത്തിന്‍റെ സെക്കൻഡ്​ ലുക്ക്‌ പോസ്റ്റർ ഫഹദ് ഫാസിൽ സമൂഹ മാധ്യമങ്ങളിലൂ​ടെ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ ഛായാഗ്രഹണവും, സംവിധാനവും നിർവഹിക്കുന്നത്​ സാജൻ ആന്‍റണിയാണ്. രാകേഷ് കുര്യാക്കോസാണ്​ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്​. മൈഗ്രെസ് പ്രൊഡകഷൻസിന്‍റെ ബാനറിൽ രാകേഷ് കുര്യാക്കോസ്​ തന്നെയാണ്​ ചിത്രം നിർമിക്കുന്നത്​


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജസ്റ്റിൻ ജോസ്, സംഗീത സംവിധാനം - വരുൺ കൃഷ്ണ, എഡിറ്റർ - ദീപു ജോസഫ്, പ്രൊഡക്ഷൻ കണ്ട്രോളർ - ലിജോ ലൂയിസ്, കലാ സംവിധാനം - ഇന്ദുലാൽ കവീട്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, കോസ്റ്റ്യൂം & സ്റ്റൈലിങ്‌ - അഖിൽ, സാം. മേയ്ക്കപ്പ് - മഹേഷ് ബാലാജി, ആക്ഷൻ കോറിയോഗ്രാഫി - റോബിൻ ടോം. സ്റ്റിൽസ് - സംഗീത് ഫ്രൻസോ, അനീസ് കുഞ്ഞിമോൻ. ഡിസൈൻസ് - പാലായ്

Tags:    
News Summary - vineeth kumar divya pillai movie Simon Daniel first look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.