പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും. വിവാഹത്തോടെ സിനിമ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത അനുഷ്ക ബോളിവുഡിലേക്ക് മടങ്ങി വരാൻ തയാറെടുക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം ജുലാൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ഛക്ദ എക്സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ് നടി തിരികെ എത്തുന്നത്. ജുലാൻ ഗോസ്വാമിയെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്.
അനുഷ്കയേയും കോഹ്‌ലിയേയും പോലെ തന്നെ മകൾ വാമികയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. കുഞ്ഞിന്റെ സ്വകാര്യതയെ മാനിച്ച് ഇതുവരെ മുഖം വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴിതാ കോഹ്‌ലിയുടേയും മകൾ വാമികയുടേയും ട്രെക്കിങ്ങ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് അനുഷ്ക. ഋഷികേശിൽ നിന്നുള്ളതാണിത്.
മകളെ തോളിലേറ്റി നടക്കുന്നതിന്റേയും വെള്ളത്തിൽ കളിക്കുന്നതിന്റേയും ചിത്രങ്ങളുമാണ് പങ്കുവെച്ചിരിക്കുന്നത്. കോഹ്‌ലിയുടേയും വാമികയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലായിരുന്നു വാമികയുടെ രണ്ടാം പിറന്നാൾ. എന്റെ ഹൃദയമിടിപ്പിന് രണ്ട് വയസ് എന്ന കുറിച്ച് കൊണ്ടായിരുന്നു മകൾക്ക് പിറന്നാൾ ആശംസ നേർന്നത്. അനുഷ്കയും കുഞ്ഞിന്റെ മുഖം വ്യക്തമാക്കാതെ പിറന്നാൾ ആശംസ നേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.