സർട്ടിഫിക്കറ്റ് ലഭിച്ചു; 'എമർജൻസി' റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് കങ്കണ

ന്യൂഡൽഹി: തന്‍റെ ചിത്രമായ എമർജൻസിക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചതായി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും കങ്കണ അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് കങ്കണ ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബർ 6ന് ചിത്രം രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും സെൻസർ ബോർഡിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ അത് കഴിഞ്ഞില്ല. ചിത്രം സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ചരിത്രപരമായ വസ്തുതകൾ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ചിത്രത്തിൽ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചത്. തുടർന്ന് ചിത്രത്തിന്‍റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

ആവശ്യമായ കട്ടുകൾ വരുത്തി സിനിമ വീണ്ടും സെൻസർ ബോർഡിന് സമർപ്പിക്കാൻ തയാറാണെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. കട്ടുകൾ വരുത്തി സിനിമ സമർപ്പിച്ചാൽ രണ്ടാഴ്ചക്കുള്ളിൽ അതിന് സർട്ടിഫിക്കറ്റ് നൽകുമെന്ന് സെൻസർബോർഡും കോടതിയെ അറിയിച്ചിരുന്നു.

സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന്‍ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സഞ്ചിത് ബൽഹാരയാണ്.

Tags:    
News Summary - We have received certificate for 'Emergency': Kangana Ranaut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.