കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച മലയാള ചിത്രങ്ങളിലൊന്നായ കുമ്പളങ്ങി നൈറ്റ്സിലെ അതിമനോഹരമായ ഗാനമാണ് സിത്താര കൃഷ്ണകുമാർ ആലപിച്ച 'ചെരാതുകൾ'. അൻവർ അലിയുടെ കവിത പോലുള്ള വരികൾക്ക് സുശിൻ ശ്യാമിെൻറ താരാട്ടുപാട്ടിെൻറ ഇൗണമുള്ള സംഗീതവും ചേർന്നതോടെ ഭാഷകൾക്കതീതമായി പാട്ട് എല്ലാവരും നെഞ്ചിലേറ്റി. ഒടുവിൽ ബോളിവുഡിലെ നമ്പർ വൺ ഗായകനും ചെരാതുകളിൽ മയങ്ങി തെൻറ ഇഷ്ടമറിയിച്ചിരിക്കുകയാണ്.
അർജിത് സിങ്ങാണ് സമൂഹ മാധ്യമ അക്കൗണ്ടിൽ 'ഒരു മാസ്റ്റർ പീസ്' എന്ന അടിക്കുറിപ്പോടെ ചെരാതുകൾ പങ്കുവെച്ചത്. അത് സ്ക്രീൻ ഷോട്ട് എടുത്ത സിതാര തെൻറ ഇൻസ്റ്റഗ്രാമിൽ സന്തോഷമറിയിച്ച് രംഗത്തെത്തി. 'ചിരാതുകൾ' കൊണ്ടുവരുന്ന സന്തോഷങ്ങൾ' എന്നായിരുന്നു അടിക്കുറിപ്പ്. പോസ്റ്റിൽ സംഗത സംവിധായകൻ സുഷിനെയും മെൻഷൻ ചെയ്തിട്ടുണ്ട്.
ദിലീഷ് പോത്തെൻറ അസിസ്റ്റൻറായിരുന്ന മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം, മാത്യു തോമസ്, അന്ന ബെന്‍, ഗ്രേസ് ആൻറണി എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.