ന്യൂഡൽഹി: പ്രശസ്ത തബല വാദകന്‍ സാക്കിർ ഹുസൈന്‍ അന്തരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് കുടുംബം. സാക്കിർ ഹുസൈന്റെ അനന്തരവൻ അമീർ ഔലിയാണ് മരണവാർത്ത നിഷേധിച്ച് എക്സിലൂടെ രംഗത്തെത്തിയത്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തൂ. അദ്ദേഹം ഗുരുതരാവസ്ഥയിലാണ്, ലോകമെമ്പാടുമുള്ള ആരാധകരോട് അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കാൻ അഭ്യർഥിക്കുന്നു - അമീർ ഔലിയ എക്സിൽ കുറിച്ചു.
ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് സാക്കിർ ഹുസൈൻ. മരിച്ചുവെന്ന തരത്തിൽ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുകയും രാഹുൽഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മരണവാർത്ത നിഷേധിച്ച് കുടുംബം തന്നെ രംഗത്തെത്തിയത്. അദ്ദേഹത്തിന് രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.