മഞ്ജുവിന് നൃത്തം പഠിപ്പിച്ച് പ്രഭുദേവ; ആയിഷയിലെ കണ്ണില് കണ്ണില് ട്രെൻഡിങ്ങാവുന്നു

മഞ്ജുവിന് നൃത്തം പഠിപ്പിച്ച് പ്രഭുദേവ; ആയിഷയിലെ 'കണ്ണില് കണ്ണില്' ട്രെൻഡിങ്ങാവുന്നു

മഞ്ജുവാര്യർ ചിത്രം ആയിഷയിലെ ലിറിക്കൽ ഗാനം 'കണ്ണില് കണ്ണില്' യൂടൂബിൽ ട്രെൻഡിങ് ആകുന്നു.

Full View


പ്രഭുദേവ ചിട്ടപ്പെടുത്തി മഞ്ജു ആടിത്തകർത്ത ഗാനത്തിന്റെ ലിറിക്കൽ വിഡിയോ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് എം. ജയചന്ദ്രനാണ് സംഗീതം. അഹി അജയനാണ് ഗാനം ആലപിച്ചത്. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ചിത്രമാണ് 'ആയിഷ'. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കരിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.