നേറ്റീവ് ബാപ്പക്കും നേറ്റീവ് സണ്ണിനും ശേഷം പുതിയ മ്യൂസിക് വിഡിയോയുമായി സംവിധായകൻ മുഹ്‌സിന്‍ പരാരി. 'ഫ്രം എ നേറ്റീവ് ഡോറ്റർ' (From a Native Daughter ) എന്ന് പേരിട്ടിരിക്കുന്ന സംഗീത ആൽബം റൈറ്റിങ് കമ്പനിയുടെ ബാനറില്‍ മുഹ്‌സിന്‍ തന്നെയാണ് നിര്‍മ്മിച്ച് അവതരിപ്പിക്കുന്നത്.
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. "എൻജോയ് എൻജാമി'യിലൂടെ സുപരിചിതനായ അറിവും 'വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ്' എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടനും പ്രശസ്ത ഗായികയായ ചിന്മയിയും സ്ട്രീറ്റ് അക്കാദമിക്സ് അംഗമായ റാപ്പർ ഹാരിസും ആൽബത്തിലുണ്ട്.
കെ. സച്ചിദാനന്ദന്റെ 'കോഴിപ്പങ്ക്' എന്ന കവിത മ്യൂസിക് വീഡിയോക്ക് ശേഷം റൈറ്റിങ് കമ്പനി ചെയ്യുന്ന മ്യൂസിക് വീഡിയോ ആണ് ഫ്രം എ നേറ്റീവ് ഡോറ്റർ. മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യ ഹിപ്പ് ഹോപ്പ് സംഗീത വീഡിയോ ആൽബമായിരുന്നു നേറ്റീവ് ബാപ്പ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.