കോയമ്പത്തൂരിൽ കീടനാശിനി ഉള്ളിൽ ചെന്ന് ആന ചെരിഞ്ഞു

കോയമ്പത്തൂർ: കോയമ്പത്തൂരിൽ കീടനാശിനി ഉള്ളിൽ ചെന്ന് ആന ചെരിഞ്ഞു. വാഴത്തോപ്പുകളിലും മറ്റും ഉപയോഗിക്കുന്ന ഓർഗാനോഫോസ്ഫറസാണ് ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വിഷം ഉള്ളിൽ ചെന്ന് മൂന്നോ നാലോ മണിക്കൂറിനകം ആന ചെരിഞ്ഞിട്ടുണ്ടെന്ന് അസിസ്റ്റന്‍റ് വെറ്റിനറി സർജൻ യു. ശ്രീനിവാസൻ പറഞ്ഞു.

കോയമ്പത്തൂരിലെ ഒ-വാലി വനമേഖലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. അവയവങ്ങൾക്ക് പെട്ടെന്നുണ്ടായ തകരാറാണ് ആന ചെരിയാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു.

ആനയെ കൊല്ലാൻ ആരും മനപൂർവ്വം ചെയ്തതാവില്ലെന്നും തോട്ടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനി ആന അബദ്ധത്തിൽ കഴിച്ചതാകാമെന്നും ഒ-വാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ യു. ശ്രീനിവാസൻ പറഞ്ഞു.

Tags:    
News Summary - Elephant in Coimbatore district died of pesticide poisoning, reveals autopsy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.