മരച്ചില്ലയിൽ ലക്ഷണമൊത്ത രാജവെമ്പാല; അനായാസം പിടികൂടി ചാക്കിൽ VIDEO

ഷിമോഗ: രാജവെമ്പാലകളുടെ തലസ്ഥാനം എന്നും വിളിപ്പേരുള്ള സ്ഥലമാണ് കർണാടകയിലെ ഷിമോഗ ജില്ലയിലെ അഗുംബെ. അതിന് കാരണമുണ്ട്, ലോകത്തിൽ ഏറ്റവും അധികം രാജവെമ്പാലകൾ അധിവസിക്കുന്ന പ്രദേശമാണിത്. അഗുംബെയിൽ വിഹരിക്കുന്ന രാജവെമ്പാലകളുടെ ദൃശ്യങ്ങൾ പലപ്പോഴും പ്രചരിക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ജനവാസ മേഖലയിലിറങ്ങി മരത്തിൽ കയറിപ്പറ്റി സിംഹാസനത്തിലെന്ന പോലെ ഇരിപ്പുറപ്പിച്ച വലിയ രാജവെമ്പാലയുടെ ദൃശ്യമാണ് പുറത്തുവന്നത്. ഐ.എഫ്.എസ് ഓഫീസർ സുശാന്ത നന്ദയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഉഗ്ര വിഷമുള്ള പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കി ചാക്കിലാക്കുന്ന ദൃശ്യവും പ്രദേശവാസികളെ ബോധവത്കരിക്കുന്നതും അടങ്ങുന്നതാണ് സുശാന്ത നന്ദ പങ്കുവെച്ച വീഡിയോ. പാമ്പു രാജനെ രക്ഷിച്ചെന്നും സുരക്ഷിതമായി തുറന്നുവിട്ടെന്നും അദ്ദേഹം അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

Tags:    
News Summary - King Cobra Rescued and released safely in Agumbe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.