ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കരാരുകാരെല്ലാം സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ടവരും അവരുടെ ബന്ധുക്കളുമാണ്. കോടികളുടെ അഴിമതി ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം. തീയിട്ടത് കരാറുകാറുകരാണ്.

മാലിന്യം നീക്കം ചെയ്യാന്‍ പണം കൈപ്പറ്റിയ കരാറുകാര്‍ അവിടെ ഒരു പണിയും ചെയ്തില്ല. മാലിന്യങ്ങള്‍ തരംതിരിച്ചിട്ടില്ല. ഇപ്പോള്‍ കരാര്‍ കാലാവധി പുതുക്കേണ്ട സമയമാണ്. അതുകൊണ്ടാണ് മാലിന്യത്തിന് തീയിട്ടത്. എത്ര മാലിന്യം ഉണ്ടെന്നതിന് ഒരു കണക്കുമില്ല. മാലിന്യം കത്തിച്ച കരാറുകാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടും സര്‍ക്കാരും കോര്‍പറേഷനും മിണ്ടാതിരിക്കുകയാണ്. അന്വേഷണത്തെ കുറിച്ചല്ല മന്ത്രി പറയുന്നത്. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നതാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് വിഷയത്തെ നിസാരവത്ക്കരിക്കുന്ന മറുപടിയാണ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് നല്‍കിയത്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് കലക്ടര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. എന്നിട്ടും ഗൗരവതരമായ ഒരു പ്രശ്‌നങ്ങളും അവിടെ ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. എല്ലായിടത്തും വിഷപ്പുകയാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    
News Summary - V. D. Satheesan said that there is a corruption of crores in the Brahmapuram waste plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.