പണ്ട് ഇംഗ്ലീഷുകാർ കൂടുതലായി ഉപയോഗിച്ച് വരുന്ന ഒരു ഐറ്റം ആയിരുന്നു ബൺ. ഇപ്പോൾ കേരളത്തിലും സർവ സാധാരാണം. സോഫ്റ്റ് ആയിട്ടുള്ള ബണ്ണും കൂടെ ഒരു ചായയും കിട്ടിയാൽ ആരാ കഴിക്കാതിരിക്കുക.ബണ്ണിന്റെ ഉള്ളിൽ നമുക്ക് ഇഷ്ടമുള്ള ഫില്ലിങ്ങും കൊടുക്കാം.
ഒരു കപ്പിൽ പാൽ, പഞ്ചസാര, യീസ്റ്റ് എന്നിവ ചേർത്ത് ഇളക്കുക, ഇത് അഞ്ച് മിനിറ്റ് മാറ്റി വയ്ക്കുക. ഒരു വലിയ പാത്രത്തിൽ മുട്ട, ബട്ടർ, വെള്ളം എന്നിവ യോജിപ്പിച്ചു അതിലേക്ക് ഉപ്പിട്ട മൈദ ചേർത്തു കൊടുക്കുക. ഇതിലേക്ക് യീസ്റ്റ് കുതിർത്തതും ചേർത്ത് ഒരു തടി തവി കൊണ്ട് ഇളക്കി യോജിപ്പിക്കുക. വൃത്തിയുള്ള ഒരു ടേബിൾ ടോപ്പിലേക്ക് മാറ്റി നന്നായി സോഫ്റ്റ് ആകുന്നതുവരെ കൈ കൊണ്ട് കുഴയ്ക്കുക.
ഏകദേശം അഞ്ചു മിനിറ്റ് കുഴയ്ക്കണം. നല്ലതുപോലെ സോഫ്റ്റ് ആകുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി വൃത്തിയുള്ള തുണിയോ പ്ലാസ്റ്റിക് റാപ്പോ ഉപയോഗിച്ച് മൂടി വയ്ക്കുക. മാവു നല്ലതുപോലെ പൊങ്ങി ഇരട്ടി ആകുന്നതു വരെ ഇങ്ങനെ വയ്ക്കണം. ഇത് ഏകദേശം 30 മിനിറ്റ് എടുക്കും.അര മണിക്കൂറിനു ശേഷം മാവ് വീണ്ടും 5 മിനിറ്റ് നന്നായി കുഴയ്ക്കുക. അതിനു ശേഷം ചെറിയ ഉരുളകളാക്കി ഒരു ബേക്കിങ് ട്രേയിലോ അല്ലെങ്കിൽ ബട്ടർ പേപ്പർ ട്രേയിൽ നിരത്തുക.
ഇത് വീണ്ടും ഒരു മണിക്കൂർ പൊങ്ങാൻ വേണ്ടി ഒരു തുണി കൊണ്ട് മൂടി വയ്ക്കുക.ഒരു മുട്ട നന്നായി അടിച്ചു വയ്ക്കുക. ഇത് ഓരോ ഉരുളകളുടെയും മുകളിൽ ബ്രഷ് ചെയ്തു കൊടുക്കുക. ബൺ ഉണ്ടാക്കുമ്പോൾ നല്ല ഗോൾഡൻ കളർ കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തു കൊടുക്കുന്നത്.
പ്രീഹീറ്റ് ചെയ്ത അവ്നിൽ 200 C , ബേക്ക് ചെയ്യുക. ബൺ അവ്നിൽ നിന്നും എടുത്ത ശേഷം 10 മിനിറ്റ് കോട്ടൺ ടൗവ്വൽ ഉപയോഗിച്ച് കവർ ചെയ്യണം. ചൂടാറിയ ശേഷം പിന്നീട് ഒരു സിപ് ലോക്ക് കവറിലോ വായു കയറാത്ത പാത്രത്തിലോ ഇട്ടു 2 ദിവസം വരെ ഉപയോഗിക്കാം . ഒരാഴ്ച വരെ ഫ്രിഡ്ജിലും വച്ചു ഉപയോഗിക്കാം.
BEEGUM SHAHINA Celebrity Chef
youtube: serve it like shani
facebook: serveitlikeshani
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.