ജിഞ്ചർ കുക്കീസ് കഴിച്ചിട്ടുണ്ടോ...?

ചേരുവകൾ:

1. പഞ്ചസാര -50 ഗ്രാം

2. ബ്രൗൺ ഷുഗർ -50 ഗ്രാം

3. ബട്ടർ -50 ഗ്രാം

4. തേൻ -20 ഗ്രാം

5. അരിഞ്ഞ ഉണക്കമുന്തിരി -20 ഗ്രാം

6. മുട്ട - ഒരെണ്ണത്തിന്‍റെ പകുതി

7. ഇഞ്ചി പൗഡർ -10 ഗ്രാം

8. ബേക്കിങ് സോഡ -2 ഗ്രാം

9. മൈദ -200 ഗ്രാം

10. ഉപ്പ് -2 ഗ്രാം

റോയൽ ഐസിങ്ങിന് വേണ്ട ചേരുവകൾ:

1. ഐസിങ് ഷുഗർ -100 ഗ്രാം

2. മുട്ടയുടെ വെള്ള -20 മില്ലി

3. നാരങ്ങനീര് -2 മില്ലി

റോയൽ ഐസിങ് തയാറാക്കുന്ന വിധം:

ബീറ്റർ കൊണ്ട് മുട്ടയുടെ വെള്ള ബീറ്റ് ചെയ്തെടുക്കുക. അതിലേക്ക് അൽപാൽപ്പമായി ഐസിങ് ഷുഗർ ചേർത്തുകൊടുക്കുക. പിന്നീട് നാരങ്ങനീരും ചേർത്ത് ഫിനിഷ് ചെയ്യാം. ശേഷം ഇത് റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുക.

ജിഞ്ചർ കുക്കീസ് തയാറാക്കുന്ന വിധം:

ബട്ടറും ഷുഗറും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് മുട്ട, തേൻ എന്നിവ ചേർക്കാം. ശേഷം ബാക്കിയുള്ള ചേരുവകളെല്ലാം ചേർത്ത് മിക്സ് ചെയ്തെടുക്കാം. രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചശേഷം പുറത്തെടുത്ത് റോളിങ് പിൻ ഉപയോഗിച്ച് പരത്തിയെടുക്കുക.

പരത്തുമ്പോൾ ഒട്ടിപ്പിടിക്കാതിരിക്കാൻ ആവശ്യത്തിന് മൈദ ചേർത്തു കൊടുക്കാൻ ശ്രദ്ധിക്കണം. ശേഷം സ്റ്റാർ ഷേപ് കട്ടർ, സ്നോമെൻ ഷേപ് കട്ടർ, പൈൻ ട്രീ ഷേപ് കട്ടർ എന്നിവ ഉപയോഗിച്ച് കട്ട് ചെയ്തെടുക്കാം. കട്ട് ചെയ്ത ശേഷം ഒരു ബേക്കിങ് ​പേപ്പർ ഇട്ട ട്രേയിൽവെച്ച് ഓവനിൽ 150 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

അതിനുശേഷം ടെമ്പറേച്ചറിൽ രണ്ടു മണിക്കൂർ മാറ്റിവെക്കുക. പിന്നീട് റോയൽ ഐസിങ് ഉപയോഗിച്ച് അതിന്റെ മുകളിൽ വരഞ്ഞശേഷം നാലു മണിക്കൂർ കൂടി മാറ്റിവെക്കുക. ഡ്രൈ ആയ ശേഷം സെർവ് ചെയ്യാം.

Tags:    
News Summary - Ginger Cookies, How To Make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.