തെരഞ്ഞെടുപ്പ് ചൂടിൽ അൽപം മുന്തിരി ജ്യൂസ് ആയാലോ...

നമ്മുടെ നാട് വേനൽ ചൂടിനെക്കാൾ ഇപ്പോൾ തെരഞ്ഞെടുപ്പ് ചൂടിലാണ്. വോട്ട് തേടി പാർട്ടി പ്രവർത്തകർ വീടുകൾ കയറി ഇറങ്ങുന്നത് സാധാരണ കാഴ്ചയാണ്. ചൂടുകാലത്ത് ശരീരത്തിലെ ജലാംശം കുറയുന്നതിനും ക്ഷീണം കൂടുന്നതിനും ഇടയാക്കും. ഇതിനെ അതിജീവിക്കാൻ ഉതകുന്ന രുചികരമായ ശീതളപാനീയമാണ് മുന്തിരി ജ്യൂസ്....

ആവശ്യമുള്ള സാധനങ്ങൾ:

  • മുന്തിരി - 100 ഗ്രാം
  • ഇഞ്ചി -ചെറിയ കക്ഷണം
  • പഞ്ചസാര - 2 ടേബിൾ സ്പൂൺ
  • പുതിയിനയില - 5 മുതൽ 6 ഇതൾ
  • ഉപ്പ് - കാൽ ടീസ്പൂൺ
  • നാരങ്ങ നീര് -1 ടേബിൾസ്പൂൺ
  • സബ്ജ സീഡ്‌ (കസ്കസ്) - 1 സ്പൂൺ (കുതിർത്തത്)

തയാറാക്കുന്ന വിധം:

മിക്സിയുടെ ജാറിൽ മുന്തിരി, ഇഞ്ചി, പഞ്ചസാര, പുതിയിനയില, ഉപ്പ്, നാരങ്ങ നീര് തുടങ്ങിയ ചേരുവകളും ഒരു ഗ്ലാസ്സ് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചെടുക്കുക. തുടർന്ന് ജ്യൂസിലേക്ക് ഐസ് ക്യൂബ്സ് ഇടുക. കസ്കസ് ആവശ്യമായ വെള്ളം ചേർത്ത് കുതിർക്കുക. ശേഷം ഗ്ലാസിന്‍റെ മുക്കാൽ ഭാഗത്ത് ജ്യൂസും ബാക്കി കാൽ ഭാഗത്ത് കസ്കസും നിറച്ച് വിതരണം ചെയ്യുക. 



Tags:    
News Summary - Grape Juice in Election Heat‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.