ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലുമെല്ലാം വളരെയധികം കേട്ട് പരിചയിച്ച ഒരു വിഭവമാണ് ചിക്കൻ ടിക്ക. ഇതിനെ ഒരു മസാല രൂപത്തിൽ ആക്കിയൽ അത് ചിക്കൻ ടിക്ക മസാല.
●ചിക്കൻ - 1/2 കിലോഗ്രാം (എല്ലില്ലാത്തത്) ●സവാള - 2 എണ്ണം ●തക്കാളി - 2 എണ്ണം (അരച്ചത്) ●ഇഞ്ചിവെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ ●കാശ്മീരി മുളകുപൊടി - 3 ടേബിൾസ്പൂൺ ●മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ ●ജീരകപ്പൊടി -അര ടീസ്പൂൺ ●ഗരം മസാല -1 ടീസ്പൂൺ ●തൈര് - 2 ടേബിൾസ്പൂൺ
●നാരങ്ങാനീര് -2 ടേബിൾസ്പൂൺ ●മല്ലിയില -ഒരു പിടി ●വെണ്ണ -3-4 ടേബിൾസ്പൂൺ
●വെജിറ്റബിൾ ഓയിൽ -3 ടേബിൾസ്പൂൺ
●കുക്കിങ് ക്രീം -3 ടേബിൾസ്പൂൺ ●കസൂരിമേത്തി -1 ടേബിൾസ്പൂൺ ● ●ഉപ്പ് -ആവശ്യത്തിന്
ആദ്യം തന്നെ ചിക്കനിൽ മസാല പുരട്ടി വയ്ക്കണം, ശേഷം ഓയിലിൽ അല്ലെങ്കിൽ വെണ്ണയിൽ ശാലോ ഫ്രൈ ചെയ്തെടുക്കാം. ഒരു പാനിൽ ഓയിൽ ഒഴിച്ച് അതിൽ സവാളയും ഇഞ്ചി, വെളുത്തുള്ളി അരച്ചതും മസാലയും ചേർത്ത് വഴറ്റാം. ഇതിൽ അരച്ച് വച്ച തക്കാളി ചേർത്ത് വീണ്ടും വഴറ്റാം. ഇതിൽ വറുത്തുവച്ച ചിക്കൻ ചേർക്കാം. ഇതിൽ ചെറുചൂടുവെള്ളം ചേർക്കാം, കുറച്ച് സമയം അടച്ചുവച്ച ശേഷം മല്ലിയിലയും ക്രീമും വെണ്ണയും കസൂരിമേത്തിയിലയും ചേർത്ത് ഇളക്കാം. നല്ല രുചിയുള്ള ചിക്കൻ ടിക്ക മസാല തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.