ക്രിസ്‌മസിന് ഒഴിച്ചു കൂടാനാവാത്ത പിടീം കോഴി കറീം

ക്രിസ്‌മസിനു ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു വിഭവമാണ് പിടീം കോഴി കറീം

പിടി ഉണ്ടാക്കുന്ന വിധം

  • വറുത്ത അരിപ്പൊടി -ഒന്നര കപ്പ്‌
  • നാളികേരം ചിരവിയത് – 1/2 കപ്പ്
  • വെളുത്തുള്ളി – 3 അല്ലി
  • ചെറിയ ഉള്ളി – 2-4 അല്ലി
  • ജീരകം – അര ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒന്നര കപ്പ് വറുത്ത അരിപ്പൊടിയിലേക്ക് കാൽകപ്പ് ചിരവിയ തേങ്ങ ചേർത്ത് യോജിപ്പിച്ച് 5 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം 3 കപ്പ് വെള്ളത്തിൽ ഇത്തിരി വെളിച്ചെണ്ണ ഒഴിച്ച് ഇത് ഒന്ന് തിളപ്പിച്ചെടുക്കുക.അരിപ്പൊടി തേങ്ങാ മിശ്രിതം ഇട്ടു യോജിപ്പിച്ചെടുക്കുക.5 മിനിറ്റ് ഇത് മൂടിമൂടിവയ്ക്കുക.

അതിനുശേഷം നെല്ലിക്കാ വലിപ്പത്തിലുള്ള ബോളുകൾ ആയി ഉരുട്ടി മാറ്റിവയ്ക്കുക. ബാക്കിവന്ന തേങ്ങ മിശ്രിത വെള്ളത്തിലേക്ക് രണ്ട് കപ്പ് കുടിവെള്ളവും ഒരു കപ്പ് രണ്ടാം പാലും ഒഴിച്ച് നന്നായി തിളപ്പിക്കുക.

ഇതിലേക്ക് റൈസ് ബോളുകൾ ഇട്ടു രണ്ടു മിനിറ്റ് വലിയ തീയിലും അതിനുശേഷം 10 മിനിറ്റോളം മീഡിയം ലോ ഫ്ലേമിൽ പാകം ചെയ്തെടുക്കുക. നന്നായി കുറുകിയതിനുശേഷം കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് തീ ഓഫ് ചെയ്യുക. അരമണിക്കൂർ അടച്ചു വയ്ക്കുക.പിടി റെഡി.

കോഴിക്കറിക്ക്

  • ചിക്കൻ - 1 കിലോ
  • സവാള - 2 ഇടത്തരം
  • തക്കാളി - 2 എണ്ണം
  • ഇഞ്ചിവെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
  • പച്ചമുളക് - 3 എണ്ണം
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി - 3 ടേബിൾസ്പൂൺ
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • ഗരം മസാല പൊടി - 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • കറി വേപില
  • മല്ലിയില - ഒരു പിടി
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ചട്ടി ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് കൊടുക്കാം. ഇതിൽ ഇഞ്ചിവെളുത്തുള്ളി അരച്ചതും സവാളയും കറി വേപ്പിലയും ചേർത്ത് വഴറ്റാം, കൂടെത്തന്നെ അൽപം ഉപ്പും ചേർക്കാം. ഇതിൽ പച്ചമുളക് ചേർത്ത് കൊടുത്തതിനു ശേഷം മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് ചെറുതായി ഒന്ന് വഴറ്റി കൊടുക്കാം.

തക്കാളി ചേർത്ത് വീണ്ടും വഴറ്റണം. മസാല നന്നായി വഴന്നു കഴിഞ്ഞാൽ കഴുകി വൃത്തിയാക്കിയ ചിക്കൻ ചേർക്കാം, മസാലയും ചിക്കനും നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഇതിൽ ഗരം മസാല ചേർത്തു കൊടുക്കാം.

ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ചെറുതീയിൽ ഒരു 20 മിനിറ്റ് വേവിച്ചെടുക്കാം. ഒടുവിൽ മല്ലിയില ചേർത്ത് കൊടുക്കാം. നല്ല രുചിയുള്ള ചിക്കൻ കറി തയ്യാർ.

Tags:    
News Summary - Pidiyum Kozhiyum, Pidiyum Kozhi Kariyum, how to make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.