ചിക്കൻ സമോസയേക്കാൾ രുചിയിൽ വെജ് സമോസ

ചൂട് ചായടെ കൂടെ നല്ല മുരുമുരുപ്പൊടെ സമോസ കഴിക്കാൻ ബേക്കറികളിൽ പോകണമെന്നില്ല.  ഇങ്ങനെ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ മതി.

ചേരുവകൾ

1. ഉരുളക്കിഴങ്ങ് വേവിച്ചത് -2 എണ്ണം

2.സവാള -1 എണ്ണം

3.പച്ചമുളക് -2 എണ്ണം

4. ഇഞ്ചി -1 ചെറിയ കഷ്ണം

5.ഗ്രീൻ പീസ് വേവിച്ചത് /ഫ്രഷ് ഗ്രീൻ പീസ് -1 കപ്പ്

6. മഞ്ഞൾ പൊടി -1/2 ടേബിൾ സ്പൂൺ

7. ഗരം മസാല -1/4 ടേബിൾ സ്പൂൺ

8. എണ്ണ -1 ടീസ്പൂൺ

9. ഉപ്പ് - ആവശ്യത്തിന്

10. മല്ലിയില

മാവിനു വേണ്ടിയുള്ള ചേരുവകൾ

മൈദ -1 കപ്പ്

2. നെയ്യ് -1 ടീസ്പൂൺ

3. ഉപ്പ് - ആവശ്യത്തിന്

സമൂസ തയ്യാറാക്കുന്ന വിധം

മസാല ഉണ്ടാക്കാനായി ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി എന്നിവയിട്ട് വഴറ്റുക. അതിലേക്ക് വേവിച്ച ഗ്രീൻ പീസ് ഇട്ട് ഇളക്കുക. ഗരം മസാല വഴറ്റിയതിനുശേഷം ഉരുളക്കിഴങ്ങ് ഉടച്ചു ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചു ഒരു 2 മിനിറ്റ് ഇളക്കുക. അതിലേക്കു മല്ലിയില ഇട്ടു തീ അണക്കുക. സമൂസ ഷീറ്റ് ഉണ്ടാക്കാൻ മൈദയും ഉപ്പും നെയ്യും ഒന്നിച്ചിട്ട് ഇളക്കി കുറേശ്ശെയായി വെള്ളം ചേർത്ത് ചപ്പാത്തി മാവിന്‍റെ പാകത്തിൽ കുഴക്കുക.

ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ മൈദ കുറച്ചു വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. കുഴച്ചു വച്ച മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്തു പൂരി യെക്കാളും കുറച്ചു വലിപ്പത്തിൽ കട്ടി കുറഞ്ഞു പരത്തി എടുക്കുക. അതിനു ശേഷം ഒരു ദോശക്കല്ല് ചൂടാക്കി പരത്തി എടുത്ത ഷീറ്റ് ഒരു സെക്കന്റ് രണ്ടു ഭാഗവും ചൂടാക്കി എടുക്കുക.

ഇങ്ങനെ ആക്കുന്ന ഷീറ്റ് വേണമെങ്കിൽ ഫ്രിഡ്ജിൽ വച്ചു പിന്നീട് സമൂസ ഉണ്ടക്കാനും ഉപയോഗിക്കാം. ചൂടാക്കി എടുത്ത ഷീറ്റ് കോൺ ഷേപ്പിൽ മടക്കി വെച്ച് മൈദ പേസ്റ്റ് വച്ചു ഒട്ടിക്കുക. അതിലേക്കു മസാല ഫില്ലിങ്​ ആക്കുക. എന്നിട്ട് മുകളിൽ നിന്ന് താഴേക്കു മടക്കി വീണ്ടും മൈദ പേസ്റ്റ് ഒട്ടിക്കുക. എണ്ണ നന്നായി ചൂടായാൽ മീഡിയം തീയിൽ വച്ചു ഗോൾഡൻ കളർ ആകുന്ന വരെ വറുത്തെടുക്കുക.സ്വാദിഷ്ടമായ വെജ് സമോസ റെഡി.

Tags:    
News Summary - Veg Samosa tastes better than Chicken Samosa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.