പരമ്പരാഗത വിക്ടോറിയൻ ക്രിസ്മസ് പുഡിങ്

ഇത് ഒരു ഇംഗ്ലീഷ് ഒറിജിനേറ്റഡ് ക്രിസ്മസ് സ്​പെഷൽ പുഡിങ് ആണ്. ഇതിൽ സോക്ക് ചെയ്തുവെച്ച ഫ്രൂട്ട്സാണ് പ്രധാനമായി ഉപയോഗിക്കുന്നത്.

ചേരുവകൾ:

1. ബട്ടർ -125 ഗ്രാം

2. ബ്രൗൺ ഷുഗർ -100 ഗ്രാം

3. കാരമൽ സിറപ്പ് -35 ഗ്രാം

4. മുട്ട -2 എണ്ണം

5. കുതിർത്തുവെച്ച ഫ്രൂട്ട്സ് -200 ഗ്രാം

6. പൊടിയായി അരിഞ്ഞ ഓറഞ്ച് തൊലി (orange zest) -10 ഗ്രാം

7. വാനില എസൻസ് -5 മില്ലി

8. ബ്രഡ് പൊടി -400 ഗ്രാം

9. മൈദ -35 ഗ്രാം

വാനില സോസ് തയാറാക്കാൻ:

1. പാൽ -250 മില്ലി

2. പഞ്ചസാര- 50 ഗ്രാം

3. മുട്ടയുടെ മഞ്ഞ -3 എണ്ണം

4. വാനില എസൻസ് -2.5 മില്ലി

വാനില സോസ് തയാറാക്കുന്ന വിധം:

പാലും പഞ്ചസാരയും നന്നായി തിളപ്പിച്ചശേഷം മുട്ടയുടെ മഞ്ഞ എടുത്തുവെച്ചിരിക്കുന്ന പാത്രത്തിലേക്ക് പാൽ അൽപാൽപ്പമായി ഒഴിച്ച് മിക്സ് ചെയ്തെടുക്കുക. അതിലേക്ക് വാനില എസൻസ് ചേർത്ത് സാവധാനം കുക്ക് ചെയ്യാം. വിസ്ക് ഇട്ട് നന്നായി ഇളക്കിക്കൊണ്ടിരിക്കണം. ഈ മിക്സ് കട്ടിയായി വരുമ്പോൾ അരിച്ച് മറ്റൊരു പാത്രത്തിലാക്കി ചൂടാറാൻ വെക്കുക. ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കാം.

സോക്ക്ഡ് ഫ്രൂട്ട്സ് തയാറാക്കാൻ വേണ്ട ചേരുവകൾ:

1. പാകം ചെയ്ത മുന്തിരി ജ്യൂസ് - 250 ഗ്രാം

2. കറുത്ത മുന്തിരി- 50 ഗ്രാം

3. വെളുത്ത മുന്തിരി -50 ഗ്രാം

4.ക്രാൻ​െബറി 50 ഗ്രാം

5. ഡ്രൈ ചെറി- 50 ഗ്രാം,

6. സ്പൈസ് മിക്സ്- 10 ഗ്രാം

സോക്ക്ഡ് ഫ്രൂട്ട്സ് തയാറാക്കുന്ന വിധം:

പാകം ചെയ്തെടുത്ത 250 ഗ്രാം മുന്തിരി ജ്യൂസിലേക്ക് 50 ഗ്രാം കറുത്ത മുന്തിരി, 50 ഗ്രാം വെളുത്ത മുന്തിരി, 50 ഗ്രാം ക്രാൻ​െബറി, 50 ഗ്രാം ഡ്രൈ ചെറി, 10 ഗ്രാം സ്പൈസ് മിക്സ് എന്നിവ ചേർത്ത് 24 മണിക്കൂർ മുക്കിവെക്കുക.

വിക്ടോറിയൻ ക്രിസ്മസ് പുഡിങ് തയാറാക്കുന്ന വിധം:

1. ഒരു പാത്രത്തിൽ മെൽറ്റാക്കി വെച്ച ബട്ടർ, ബ്രൗൺ ഷുഗർ, മുട്ട, കാരമൽ സിറപ്പ്, കുതിർത്തുവെച്ച ​ഫ്രൂട്ട്സ്, ഓറഞ്ച് സെസ്റ്റ്, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് തയാറാക്കിവെച്ചിരിക്കുന്ന ബ്രഡ് പൊടി, മൈദ എന്നിവയും ചേർക്കാം.

2. ഒരു അലൂമിനിയം പാത്രത്തിൽ ബട്ടർ പുരട്ടിയശേഷം കുറച്ച് മൈദപ്പൊടിയും വിതറിക്കൊടുക്കുക. പുഡിങ് പെട്ടെന്ന് ഡീമോൾഡ് ചെയ്യാൻ വേണ്ടിയാണിത്. ഇതിലേക്ക് ഈ മിക്സ് ചേർത്തശേഷം അലൂമിനിയം ഫോയിൽകൊണ്ട് നന്നായി കവർ ചെയ്ത് മാറ്റിവെക്കുക. മറ്റൊരു പാത്രത്തിൽ വെള്ളം ചൂടാക്കുക. തിളച്ചുവരുമ്പോൾ അതിനകത്തേക്ക് കവർ ചെയ്ത മിക്സ് വെച്ചശേഷം ഡബ്ൾ ബോയിൽ ചെയ്യുക. 50 മിനിറ്റോളം തുടരുക.

3. പാകമായശേഷം 20 മിനിറ്റ് മാറ്റിവെക്കുക. ശേഷം ഇളം ചൂടോടെ ഡീമോൾഡ് ചെയ്യാം. ഇതിന്റെ മുകളിലേക്ക് തയാറാക്കിവെച്ച വാനില സോസ് ഒഴിച്ച് സെർവ് ചെയ്യാം.

Tags:    
News Summary - Victorian Christmas Pudding, How To Make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.