നടുമുറ്റവും അവിടെ കുളത്തിൽ നിറയെ താമരയും ആമ്പലുമൊക്കെ നിറഞ്ഞുനിന്ന കുളിർക്കാഴ്ചയോട് നമ്മൾ ഏറെക്കുറെ വിട പറഞ്ഞെങ്കിലും അകത്തളം പച്ചപ്പിലാക്കുന്നതിൽ ഒട്ടും പിറകോട്ടല്ല മലയാളി. ഇൻഡോർ പ്ലാൻറുകൾ നമ്മുടെ വീട്ടകങ്ങളും ഹൃദയവും കീഴടക്കി തഴച്ചുവളരുകയാണ്. മുമ്പത്തെ അപേക്ഷിച്ച് ആണും പെണ്ണും ജോലിക്കായി പുറത്തേക്ക് പോകുന്ന ഈ തിരക്കുപിടിച്ച കാലത്ത് പലർക്കും ചെടികളുടെ പരിചരണത്തിന് വേണ്ടത്ര സമയം കിട്ടാതെ വരികയും അവ കരിഞ്ഞുണങ്ങുന്നതും പല വീടുകളിലും കാണാം.
ചെടികൾ വീട്ടിനുള്ളിൽ തന്നെ വേണമെന്ന് ആഗ്രഹിക്കുന്ന, സമയം അധികം ചെലവഴിക്കാൻ കഴിയാത്തവർക്കും ഒരുകൈ നോക്കാൻ സാധിക്കുന്നവയാണ് ഇൻഡോർ വാട്ടർ പ്ലാൻറുകൾ. നനക്കാൻ മറന്നുപോയാലോ, അത്യാവശ്യത്തിന് വീട്ടിൽനിന്ന് ഒരാഴ്ച മാറി നിന്നാലോ എെൻറ ചെടിക്ക് എന്തുപറ്റി എന്ന് ആശങ്കപ്പെടുന്നവർക്ക് ഇൻഡോർ വാട്ടർ ഗാർഡൻ ഒരുക്കുന്നതാകും കൂടുതൽ യോജിക്കുക. വെള്ളത്തിൽ വേരുകൾ മുളയെടുത്താണ് ഇവ വളരുക എന്നതിനാൽ ചെടിച്ചട്ടിയെ അപേക്ഷിച്ച് വളർച്ചക്കുറവ് ഇത്തരം ചെടികൾക്കുള്ള പോരായ്മയാണ്. എന്നാൽ, ഇലകളിൽ വളം സ്പ്രേ ചെയ്തോ വെള്ളത്തിൽ വളം ചേർത്തോ ഇതിന് കുറച്ചൊക്കെ പരിഹാരം കാണാനാകും. അകത്തളങ്ങളിൽ താരമായ ചിലരെ നമുക്കും കൂടെ കൂട്ടിയാലോ.
ഡ്രസീന
ഡ്രസീന മാര്‍ജിനേറ്റ, ഡ്രസീന മസന്‍ജിയാന, ഡ്രസീന ട്രൈ കളര്‍, ഡ്രസീന അര്‍വോറെ, ഡ്രസീന റിഫ്‌ളെക്‌സ, ഡ്രസീന കോംപാക്റ്റ തുടങ്ങി നിരവധി ഇനങ്ങൾ തന്നെയുണ്ട് ഇതിന്. ചെടിച്ചട്ടിയിലെന്നപോലലെ ചില്ലുപാത്രത്തിലും വളർത്താവുന്ന ചെടിയാണിത്. താപനിലയിൽ വരുന്ന മാറ്റം അധികം ഇഷ്ടപ്പെടാത്ത ഇനം.
സൂര്യപ്രകാശത്തോടു കൂടുതൽ താൽപര്യമുള്ളയാളായതിനാൽ ഒരു ചായ്വ് എപ്പോഴും കാണും. ചില്ലുപാത്രം തിരിച്ച് വെച്ച് ഈ അനുസരണക്കേട് മാറ്റാം.
ഫിലോഡെൻഡ്രോൺ
അകത്തളച്ചെടികളിൽ താരതമ്യേന ഇലകളിൽ വലിപ്പമുള്ള ഇനം. അരേസി കുടുംബത്തിൽപെട്ട ഇവന് 400പരം ഉപജാതികളുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലത്തുനിന്ന് ഇവനെ മാറ്റിനിർത്തണം. അങ്ങനെ വന്നാൽ ഇല പച്ചനിറം മാറി മഞ്ഞയാവുകയും പിന്നീട് കരിയുകയും ചെയ്യും.
ഇലയുടെ പാതി വശം മഞ്ഞയും മറുപാതി പച്ചയും നിറത്തിലുള്ള ഫിലോഡെൻഡ്രോൺ മിനിമയാണ് കൂട്ടത്തിലെ താരം. നാലുലക്ഷത്തിനാണ് കഴിഞ്ഞവർഷം ഇവൻ ന്യൂസിലാൻഡിൽ േലലത്തിൽപോയത്.
കോളിയസ്
കണ്ണാടിച്ചെടി, മാസംമാറി എന്നീ പേരിൽ അറിയപ്പെടുന്ന കോളിയസ് ചില്ലുപാത്രത്തിൽ വെള്ളത്തിലും വളർത്താം. ഒരു കാലത്ത് മിക്ക വീടുകളിലും കണ്ടുവന്ന കോളിയസ് തെൻറ പ്രതാപകാലം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. കട്ടിയുള്ള ശിഖരങ്ങൾ വെള്ളത്തിൽ ഇട്ട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തുവെക്കാം.
ജനലിനരികിലോ മറ്റോ വെച്ചാൽ ഇലകൾക്ക് നിറം ലഭിക്കും. നന്നായി സൂര്യപ്രകാശത്തിൽ വളരുന്ന ചെടിക്കും അകത്തളങ്ങളിൽ വളരുന്നവക്കും ഇലകളിൽ നിറവ്യത്യാസം കാണും.
സ്പൈഡർ പ്ലാൻറ്
സ്‌പൈഡര്‍ പ്ലാൻറ് അഥവാ ക്ലോറോഫൈറ്റം കോമോസം വീടുകളില്‍ വളരെ എളുപ്പത്തില്‍ വളരുന്ന ചെടിയാണ്.കാഴ്ചയിൽ ഇത്തിരിക്കുഞ്ഞനാണെങ്കിലും വീടകങ്ങളിൽ അത്യാവശ്യം വേണ്ട ഒരിനം.
വായുവിനെ ശുദ്ധീകരിക്കാനുള്ള ഇവെൻറ കഴിവ് കണ്ടറിഞ്ഞ ചെടിപ്രേമികൾ പണ്ടേ തന്നെ ആളെ അകത്തേക്ക് ക്ഷണിച്ചിരുത്തിയിട്ടുണ്ട്. പൂന്തോട്ടമുണ്ടാക്കി ഒരു പരിചയവുമില്ലാത്ത തുടക്കക്കാര്‍ക്ക് കൈവെക്കാവുന്ന ൈഎറ്റം. ഇലകളുടെ അഗ്രഭാഗം ബ്രൗൺ നിറമാകുന്നുണ്ടെങ്കിൽ വളം സ്പ്രേ ചെയ്തുകൊടുക്കാം. ഇത് ഒട്ടും അധികമാകാതെ നോക്കണം.
പീസ് ലില്ലി
പേര് പോലെ തന്നെ ആള് സമാധാനപ്രിയനാണ്. വീട്ടിനകത്തും ജോലിഭാരം ഏറെയുള്ള ഓഫിസ് മുറികളിലുമെല്ലാം സമാധാനം നിറയ്ക്കാനും പോസിറ്റീവ് എനർജി പകർരാനും ഈ ചെടിക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. തൂവെള്ള നിറത്തിലുള്ള പൂക്കൾ നമ്മെ സല്യൂട്ട് ചെയ്യുന്നത് കണ്ടാൽ ആരിലും സന്തോഷം നിറയുമല്ലോ അല്ലേ.
ചില്ലുപാത്രത്തില്‍ ശുദ്ധജലം നിറച്ച് ഇലകളില്‍ മുട്ടാതെ തണ്ടു മാത്രം മുങ്ങിനില്‍ക്കുന്ന രീതിയില്‍ ചെടി വളര്‍ത്താം. വേര് നന്നായി കഴുകി വൃത്തിയാക്കി വേണം പാത്രത്തിൽ ഇറക്കിവെക്കാൻ. വെള്ളാരംകല്ലുകള്‍ ഇട്ടുകൊടുത്ത് ചെടിയുടെ വേരിന് ബലം നല്‍കാം.
സിംഗോണിയം
പച്ച നിറത്തിലും പിങ്ക് നിറത്തിലും കാണപ്പെടുന്ന ഇവയുടെ ഇലകൾക്ക് നമ്മുടെ ചേമ്പിലയുടെ രൂപമാണ്. ആരോ ഹെഡ് എന്നുകൂടി പേരുണ്ട്. വെയിലത്ത് ഇവയുടെ ഇലകളിൽ നിറമാറ്റം വരാറുണ്ട്. നേരിട്ട് വെയിൽ കൊള്ളുന്ന ഭാഗത്ത് ഇവ വെക്കരുത്. മീഡിയം വെളിച്ചത്തിൽ വളർത്താവുന്നവയാണ് പച്ച നിറത്തിലുള്ള സിംഗോണിയം. പച്ച, പിങ്ക് എന്നിവക്ക് പുറമെ ഇവയുടെ തന്നെ നിറഭേദങ്ങളും ധാരാളമുണ്ട്.
ഇവക്ക് സൂര്യപ്രകാശം നന്നായി ലഭിച്ചാൽ മാത്രമേ അതേ നിറം ലഭിക്കൂ. പക്ഷേ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഭാഗത്തുവെക്കാതെയും നോക്കണം. ചില്ലുപാത്രത്തിെൻറ അടിയിൽ വെള്ളാരം കല്ലുകൾ ഇട്ടുകൊടുത്താൽ ആകർഷണത്തിനൊപ്പം വേരുകൾ ബലവുമാകും.
സ്നേക്ക് പ്ലാൻറ്
കോളിയസിനെ പോലെ പടിയടച്ച് പിണ്ഡം വെച്ചതാണെങ്കിലും തിരികെ വിളിച്ച് എല്ലാ ബഹുമാനത്തോടെയും അകത്തിരുത്തിയ ൈഎറ്റം. വെള്ളത്തിൽ ഏറെക്കാലം കേടുകൾ വരാതെ നിന്നോളും. ഇടക്ക് വെള്ളമൊന്ന് മാറ്റിക്കൊടുത്താൽ മതിയാകും. അകത്തളങ്ങളിലും ഇടനാഴികളിലും മുറികളിലുമെല്ലാം നാലോ അഞ്ചോ ചെടികൾ വെച്ചാൽ വായു ശുദ്ധീകരിക്കാൻ ഇവക്കാകും. സൂര്യപ്രകാശം ഉള്ളിടത്തും ഇല്ലാത്തിടത്തും വെക്കാം.
വെളിച്ചമുള്ളിടത്തും അല്ലാത്തിടത്തും വളരുന്ന ഇലകൾക്ക് നിറവ്യത്യാസം കാണുമെന്ന് മാത്രം. പാമ്പിനോട് സാദൃശ്യമുള്ള രൂപമായതിനാലാണ് സ്നേക്ക് പ്ലാൻറ് എന്ന പേരുവരാൻ കാരണം. ഇലകൾ വെള്ളത്തിലോ മണ്ണിലോ ഇട്ടുവെച്ച് പുതിയ തൈകൾ ഉൽപാദിപ്പിക്കാം.
ലക്കി ബാംബൂ
അകത്തളച്ചെടികളിൽ ഏെറ ആരാധകരുള്ള ഇനം. കാലങ്ങളോളം വെള്ളത്തിൽ തന്നെ വളരുന്നവ. ഇന്‍ഡോര്‍ പ്ലാൻറായി എറ്റവും കൂടുതല്‍ ആളുകള്‍ വീടുകളിലും ഓഫീസിലും വളര്‍ത്തുന്നു. മങ്ങിയ പ്രകാശമുള്ള സ്ഥലത്താണ് നന്നായി വളരുക. അകത്തളങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത എന്നാൽ വെളിച്ചമുള്ള സ്ഥലത്തായിരിക്കണം സ്ഥാനം. രണ്ടാഴ്ച കൂടുേമ്പാൾ ചില്ലുപത്രത്തിലെ വെള്ളം മാറ്റണം.
ചെടി വളരുന്നതിനനുസരിച്ച് വെള്ളത്തിെൻറ അളവും വര്‍ധിപ്പിക്കണം. തണ്ടിെൻറ കൂടുതൽ ഭാഗങ്ങളും പാത്രത്തിൽ നിന്ന് പുറത്തായിവേണം വളർത്താൻ. ഇലകൾ വെള്ളത്തിൽ തട്ടാതെ നടുക. വീട്ടിലും ഓഫീസിലും ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന ചെടിയായാണ് ലക്കി ബാംബൂവിനെ പലരും കാണുന്നത്.
മണി പ്ലാൻറ്
വളരാന്‍ സൂര്യപ്രകാശത്തിെൻറ ആവശ്യമില്ലാത്ത മണി പ്ലാൻറ് മണ്ണിലും വെള്ളത്തിലും ഒരുപോലെ വളർത്താം. അന്തരീക്ഷത്തിെല കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ കൂടുതലായി വലിച്ചെടുക്കുകയും ഓക്‌സിജന്‍ ധാരാളം പുറത്തുവിടുകയും ചെയ്യുന്നതിനാൽ വീട്ടിനകത്ത് ഏറെ ശുദ്ധവായു ലഭ്യമാക്കാൻ ഇതിന് കഴിയും.
ഫെങ്ഷൂയി വിശ്വാസമുള്ളവർ വളരെയധികം പ്രാധാന്യം നൽകുന്ന ചെടിയാണിത്. ഇതിെൻറ പ്രധാന പ്രത്യേകതയായി പറയുന്നത് ധനം കൊണ്ടുവരുമെന്നതാണ്. എന്നാൽ, ഇതിന് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ല. ഡെവിൾസ് വൈൻ, ഡെവിൾസ് ഐവി, ഗോൾഡൻ പോത്തോസ്, മാർബിൾ പോത്തോസ്, ഹണ്ടേർസ് റോബ് തുടങ്ങി വിവിധ ഇനം മണി പ്ലാൻറ് വീട്ടകങ്ങൾ കീഴടക്കി കഴിഞ്ഞു.
പെന്നിവർട്ട്
വീടിനകത്തും പുറത്തും ഒരുപോലെ വളർത്താൻ കഴിയുന്ന ചെടി. ചെറിയ തണ്ടിൽ കുട പോലെ വിരിഞ്ഞുനിൽക്കുന്ന ഇലകൾ ഉള്ളതിനാൽ അംബ്രല്ല പെന്നിവർട്ട് എന്നും വിളിപ്പേരുണ്ട്. ധാരാളം വെള്ളം ആവശ്യമുള്ള ചെടിയായതിനാൽ ചതുപ്പുപോലെ വെള്ളം കെട്ടിനിൽക്കുന്ന പ്രദേശത്ത് നന്നായി വളരും.
സൗത്ത്-നോർത്ത് അമേരിക്കക്കാരനാണെങ്കിലും കേരളത്തിലെ കാലാവസ്ഥക്ക് ഏറെ അനുയോജ്യം. നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് വെച്ചാൽ മികച്ച രീതിയിൽ വളരും. വെള്ളം ധാരാളം വേണമെന്നതിനാൽ അക്വേറിയത്തിലും ഇവയെ വളർത്താം.
ഇക്കാര്യം ശ്രദ്ധിക്കാം
രണ്ട് ഇഞ്ച് എങ്കിലും വെള്ളം നിറക്കാവുന്ന ചില്ലു കുപ്പി ഉപയോഗിക്കണം
ക്ലോറിൻ അടങ്ങിയ വെള്ളം ഒഴിവാക്കുക
ഉപയോഗിക്കുന്ന കുപ്പിയും ഇതിൽ അലങ്കാരത്തിനായി ഇടുന്ന കല്ലുകളും മറ്റും നന്നായി കഴുകുക
വെള്ളത്തിൽ കമ്പുകൾ മാത്രമായി, ഇല തട്ടാത്ത രീതിയിൽ ചെടി വെക്കുക
പാത്രത്തിന് അനുസൃതമായ വലിപ്പമുള്ള ചെടി തിരഞ്ഞെടുക്കുക
തെരഞ്ഞെടുത്ത ചെടി പാത്രത്തിൽ നിർത്താൻ പ്രയാസമാണെങ്കിൽ ഭംഗിയുള്ള കല്ലുകൾ ഇട്ട് വേരിന് ബലം നൽകാം
വെളിച്ചം വേണ്ടവയും ഇല്ലാത്തവയും അതിനനുയോജ്യമായ ഇടത്ത് വെക്കുക.
വേരുകൾ വരാൻ താമസം നേരിട്ടാൽ മണ്ണടങ്ങിയ മിശ്രിതത്തിൽ വെച്ച് വേര് കിളിർപ്പിച്ച ശേഷം മണ്ണ് നീക്കി ചില്ലുപാത്രത്തിൽ വെക്കാം
കഴിവതും ആഴ്ചയിൽ ഒരിക്കൽ വെള്ളം മാറ്റാൻ മറക്കരുത്.
വെള്ളം മാറ്റാത്തപക്ഷം ചെടി നശിക്കാനും െകാതുക് മുട്ടയിടാനും കാരണമാവും
വലിയ പോട്ടുകളിൽ അകത്തളച്ചെടികൾ വളർത്തുന്നവർക്ക് കൊതുക് ശല്യം അകറ്റാനായി ഗപ്പി മത്സ്യങ്ങളെ ഇതിൽ വളർത്താം
ചെടിയുടെ വളർച്ചക്കായി മുട്ട പുഴുങ്ങിയ (ഉപ്പു ചേർക്കാതെ) വെള്ളം ഒഴിക്കാം
മുട്ട തോട് ഉണക്കി പൊടിച്ച് ഇത് മൂന്ന് ദിവസം െവള്ളത്തിലിട്ട ശേഷം ഈ വെള്ളം നൽകിയാലും നല്ല വളർച്ചയുണ്ടാകും
ചില്ലുപാത്രത്തിൽ പലനിറങ്ങളിലുള്ള വെള്ളാരംകല്ലുകൾ ഇടുന്നത് ആകർഷകമാണെങ്കിലും ഇത് കുടുതലാകാതിരിക്കാൻ ശ്രദ്ധിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.